അന്ധനായ അച്ഛന്‍ സെറിബ്രൽ പാൾസി ഉള്ള മകളെയും എടുത്തു പൊരി വെയിലത്ത് ലോട്ടറി വിൽക്കുന്നു .പതുക്കെ അടുത്ത് ചെന്ന് ചോദിച്ചപ്പോൾ മടിച്ചാണെങ്കിലും ചില കാര്യങ്ങൾ പറഞ്ഞു .മിക്കവാറും പട്ടിണി ആണ് .ലോട്ടറി വില്പന തീരെ കുറവ് ആണ് .വേറെ ഒരു പണിയും അന്ധനായത് കൊണ്ടും മകളെ നോക്കേണ്ടത് കൊണ്ടും പറ്റില്ല .മകള് പ്രാഥമിക കർമങ്ങൾ പോലും കിടന്നാണ് സാധിക്കുന്നത് .കേട്ടപ്പോൾ വേദന തോന്നി .ഇങ്ങനെയും നിത്യദുരിതത്തിൽ ജീവിക്കുന്ന മനുഷ്യർ .നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ എന്ന് ഈശ്വരനോട് നന്ദി പറഞ്ഞു .

ഇദ്ദേഹത്തിന്റെ പേര് ഉണ്ണികൃഷ്ണൻ .തൃശൂർ ശക്‌തൻ സ്റ്റാൻഡിൽ നിന്നും പട്ടാളംറോട് പോകും വഴി ഈ അച്ഛനെയും മകളെയും കാണാം .ദയവു ചെയ്തു ഷെയർ ചെയ്യുക .കഴിവുള്ള വ്യക്തികളോ സംഘടനകളോ ഇവരെ സഹായിക്കാൻ വരുമെന്ന് പ്രതീക്ഷിക്കുന്നു .

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management