അബി ഇക്ക മരിച്ചെന്നു പറഞ്ഞപ്പോൾ ആദ്യം ഓടി വന്നത് ഈ ചിത്രമാണ്. തനിക്കു സാധിക്കാതെ പോയ പലതും തന്റെ മകനിലൂടെ സാധിക്കുന്നുണ്ടല്ലോ എന്നോർത്തുള്ള സന്തോഷം അദ്ദേഹത്തിന്റെ ആ മുഖത്തു വളരെ വ്യക്തമാണ്.ഷെയിൻ നിഗത്തെ സംബന്ധിച്ചു തനിക്ക് കിട്ടേണ്ട ഏറ്റവും വലിയ അംഗീകാരം ആണ് സ്വന്തം ഉപ്പയുടെ കൈയിൽ നിന്നും അവാർഡ് ഏറ്റു വാങ്ങുന്നത്.. അങ്ങനൊരു ഭാഗ്യം ആ മകനുണ്ടായല്ലോ എന്നോർത്തു സന്തോഷിക്കാം.

ഒരു നായകനു വേണ്ട രൂപഭാവങ്ങളും അഭിനയശേഷിയും അബിക്കുണ്ടായിരുന്നു. ഒപ്പം മിമിക്രി കളിച്ച് നടന്ന പലരും നായകരും സൂപ്പർ സ്റ്റാറുകളുമൊക്കെ ആയിട്ടും അബിയെ മാത്രം സിനിമ തുണച്ചില്ല. ഒാർത്തു വയ്ക്കാൻ ഒരുപാട് കഥാപാത്രങ്ങളൊന്നും തരാനായില്ലെങ്കിലും മലയാള സിനിമയ്ക്ക് ഷെയ്ൻ നിഗം എന്ന അഭിനയമികവുള്ള തന്റെ മകനെ സമ്മാനിച്ചാണ് അബി മടങ്ങുന്നത്.

മിമിക്രിയിലൂടെ പ്രശസ്തിയാർജിക്കും മുമ്പാണ് നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോൻ – മമ്മൂട്ടി ചിത്രത്തിലൂടെ അബി സിനിമയിലെത്തുന്നത്.തുടക്കത്തിലെ രാശി പിന്നീട് അബിയുടെ കരിയറിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. കാസർകോട് കാദർഭായ്, സൈന്യം,മിമിക്സ് ആക്ഷൻ 500, ജെയിംസ് ബോണ്ട് തുടങ്ങി ഒരു പിടി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും സിനിമ അബിയെ തുണച്ചില്ല.

അന്നും മിമിക്രി തന്നെയായിരുന്നു അബിയുടെ കരിയറിനെ മുന്നോട്ട് നയിച്ചത്.മിമിക്രിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു അബി. അദ്ദേഹം പ്രൊഫഷനൽ കലാകാരനായിരുന്നു. വേദിയിലെ കർട്ടൻ ചുളുങ്ങി ഇടാൻ പോലും അദ്ദേഹം അനുവദിക്കില്ലായിരുന്നു.

Actor Abi images

Actor Abi images

അബി ഇക്കാക്കു ആദരാഞ്ജലികൾ..

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management