പ്രമുഖ മലയാളി നടനും മിമിക്രി താരവുമായ അബി അന്തരിച്ചു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്നു ദീർഘനാളായി ചികിൽസയിലായിരുന്നു.യുവ നടൻ ഷൈൻ നിഗം മകനാണ്.

കേരളത്തിൽ മിമിക്രി യോടൊപ്പം വളർന്ന കലാകാരൻ ആണ്.ഹബീബ് അഹമ്മദ് എന്നാണു യാഥാർഥ പേര്.കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും ആർട്ടിസ്റ്റായി പ്രവർത്തിച്ചു.

മഴവിൽക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാർ, മിമിക്‌സ് ആക്‌ഷൻ 500, അനിയത്തിപ്രാവ്, രസികൻ, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു….

ആമിന താത്ത എന്ന പെണ്‍ വേഷത്തില്‍ അഭിനയിച്ചാണ് താരം പ്രേക്ഷകരുടെ ഹൃദയത്തിലേക്കെത്തിയത്. ഒപ്പം ഇന്നസെന്റിന്റെ മാവേലി ശബ്ദത്തോടൊപ്പം വേദികള്‍ കീഴക്കടന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

Actor Abi images
Actor Abi images

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management