വിവാഹ കാര്യത്തിൽ ആര്യ എടുത്ത തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. തന്നെ വിവാഹം കഴിക്കാൻ ആഗ്രഹം ഉള്ളവർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തു. പ്രത്യേകിച്ച് ഒരു കണ്ടീഷനുമില്ല വധുവിന്റെ കാര്യത്തിൽ. ഒരൊറ്റ കാര്യമേയുള്ളൂ. തന്നെ ഇഷ്ടപ്പെടുന്ന, തന്നെ ജീവിതപങ്കാളിയാക്കാന്‍ ഇഷ്ടമുള്ള ഒരാളാവണമെന്നേ ഉള്ളൂ.


ആര്യ പറഞ്ഞ നമ്പറിലേക്ക് വിളിച്ചാല്‍ ആര്യയുടെ ശബ്ദം കേള്‍ക്കാം. അതോടൊപ്പം ഒരു എസ്.എം.എസും ലഭിക്കും. മെസേജില്‍ ലഭിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ www.mapillaiarya.com എന്ന വെബ്‌സൈറ്റില്‍ എത്തും. സാധാരണ മാട്രിമോണിയൽ സൈറ്റുകളിൽ കാണുന്ന തരത്തിലുള്ള രജിസ്‌ട്രേഷന്‍ രീതിയിലുള്ള ഒരുപാട് ചോദ്യങ്ങള്‍ ഇതിലുണ്ട്. എന്നാല്‍ ചോദ്യങ്ങളിൽ ജാതിയോ മതമോ ജാതകമോ ഒന്നുമില്ല.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management