മലയാളത്തിലെ ചാനല്‍ അവതാരികമാര്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിക്കുന്നുവെന്ന വാര്‍ത്ത ഓണ്‍ലൈനുകളില്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞദിവസമാണ്. അവിശ്വസനീയമായ തരത്തില്‍ ഉയര്‍ന്ന പ്രതിഫലമാണ് പലരും ഒരുപോലെ നല്‍കിയ വാര്‍ത്തിയിലുണ്ടായിരുന്നത്. ഇതിനെതിരെ പ്രതികരിച്ച് ഫേസ്ബുക്ക് പേജിൽ അശ്വതി ശ്രീകാന്തും രഞ്ജിനി ഹരിദാസും ഇട്ട പോസ്റ്റ് ഇപ്പൊ വൈറൽ ആയിരിക്കുകയാണ്.

‘നിങ്ങളറിഞ്ഞോ.നമ്മ വേറെ ലെവല്‍ ആയിട്ടാ. സൂപ്പര്‍ സ്റ്റാര്‍സിന്റെ അത്രേം ഇല്ലേലും അടുത്തൊക്കെ വരുന്നുണ്ട് അല്ല ചേട്ടന്മാരേ, തള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ളണ്ടേ.?? ഇത് കണ്ടിട്ട് ഇതൊക്കെ ഉള്ളതാണോന്ന് ഇന്‍ബോക്‌സില്‍ വന്നു ചോദിക്കുന്നവര്‍ക്ക് വേണ്ടി ഒരു നിമിഷം മൗനം’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ അശ്വതി പറയുന്നത്.

അശ്വതിയുടെ പോസ്റ്റ് :

രഞ്ജിനിയുടെ പോസ്റ്റ് :

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management