കഥ പറയുമ്പോൾ എന്ന സിനിമയിൽ മമ്മൂക്ക പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്..

മുന്നിലിരിക്കുന്ന കുട്ടികലോടെനിക്ക് പറയാനുള്ളത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലത്തിലൂടെയാണ്‌ നിങ്ങൾ കടന്നു പൊവുന്നത്. ഈ പ്രായത്തിൽ ഉള്ള സൌഹൃദം ആയിരിക്കു ഏറ്റവും വിലപ്പെട്ട സൌഹൃദം ആയി പിൽകാലത്ത് അനുഭവപെടുക .നിങ്ങളെ കാണുന്പോൾ എനിക്കെന്റെ കുട്ടികാലം ഓർമ്മ വരികയാണ് …നിങ്ങൾക്കിപ്പോ കഴിക്കാൻ ആഹരമുണ്ട് ഉടുക്കാൻ കുപ്പയമുണ്ട് പല നിറത്തിലുള്ള വർണ്ണകടലാസിൽ പൊതിഞ്ഞ പുസ്തകങ്ങളുണ്ട് ഇതൊന്നുമില്ലാത്ത അശോക്‌ രാജ് നെകുറിച്ച് നിങ്ങൾക്ക് സങ്കല്പ്പികാൻ കഴിയുമോ… അന്നവൻ വെറും അശോകനായിരുന്നു ..നിര്ധനനായ രാജന്റെ മകനായിരുന്നു .മഴയത് നനയാതിരിക്കാൻ കുട ഇല്ലാത്തത് കൊണ്ട് വാഴയില വെട്ടി അതും ചൂടി കൊണ്ട് സ്കൂളിൽ പോയി കൊണ്ടിരുന്ന അശോക്‌…

ഓരോ വ്യക്തിയുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുകയും മുന്നോട്ടുള്ള യാത്രയിൽ പ്രചോദനം ആയി തീരുകയും ചെയ്യുന്ന ഏതെങ്കിലും ഒരാളുണ്ടാകും കാതിൽ ചുവന്ന കടുക്കനിട്ട ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു .ഒന്നുമില്ലാത്ത അശോകനെ എന്തെങ്കിലും ഒക്കെ ആക്കി തീർത്ത ബാലചന്ദ്രൻ എന്റെ പ്രിയപ്പെട്ട ബാലൻ സ്കൂളിൽ ഉച്ചയ്ക്ക് പച്ച വെള്ളമാണ് കുടിക്കുന്നതെന്ന് മനസിലാക്കി എന്റെ മുന്നിലേക്ക്‌ ചോറ്റുപാത്രം നീട്ടി തന്നെ എന്റെ ബാലൻ… അവന്റെ അച്ഛൻ കാണാതെ മോഷ്ടിചെടുത്ത പണം കൊണ്ട് സിനിമാ ടാക്കീസിലെ ബെഞ്ചിലിരുന്നു ഞങ്ങൾ സിനിമകൾ കണ്ടു കടലമുട്ടായി വാങ്ങി തിന്നു സ്വന്തം ജീവിതത്തെക്കാൾ ഞാൻ നന്നാവനമെന്നും വളർന്നു വലിയവനാകണമെന്നും അവൻ ആഗ്രഹിച്ചു …

അവന്റെ അച്ഛൻ ഊണ് കഴിക്കാൻ പോകുന്ന തക്കം നോക്കി അവൻ എനിക്ക് മുടി വെട്ടി തന്നു ..എനിക്ക് വായിക്കാൻ പുസ്തങ്ങൾ തരും… എന്നിലൊരു നടൻ ഉണ്ടെന്നു ആദ്യമായിട്ട് പറഞ്ഞത് അവനായിരുന്നു അവനിലൂടെ ആണ് ഞാൻ ലോകം കണ്ടത് എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് അവനായിരുന്നു ഒടുവിൽ സിനിമ പഠിക്കാൻ മദിരാശിയിലേക്ക് പോകുന്പോൾ ക ,കാതിലെ കടുക്കൻ വിട്ട കാശുമായി അവൻ എന്റെ അടുത്തേക്ക് വന്നു …[ശബ്ദം ഇടറുന്നു] നിറ കണ്ണകളോടെ ഞാൻ ചോദിച്ചു ബാല ഈ കടങ്ങൾ ഒക്കെ ഞാൻ എങ്ങനെ വീടുമെന്നു …അപ്പൊ അവൻ പറഞ്ഞു എനോക്കൊന്നും വേണ്ടാ നാളെ ഇത് പോലെ സഹായം ആവശ്യപെട്ടു ഒരാൾ നിന്നെ തേടി വരും നിനക്കത് ചെയ്യാൻ കഴിയുമെങ്കിൽ അപ്പോൾ മാത്രം എന്നെ ഓർത്താൽ മതിയെന്ന് ..ഒരു പ്രണയത്തിൽ അകപെട്റ്റ് നാട്ടു വിട്ടു പോയ ബാലനെ ഞാൻ ഓർത്തു കൊണ്ടേ ഇരിക്കും ഓരോ ആൾകൂട്ടം കാണ് മ്പോഴും അശോകാ എന്ന അവന്റെ വിളിക്ക് വേണ്ടി ഞാൻ കാതോർക്കും അവന്റെ അശോകനു മെച്ചപ്പെട്ട ഒരു ജീവിതം ഉണ്ടായപ്പോൾ അവനില്ലല്ലോ എന്ന വേദനയോടെ ഒരു തേങ്ങലോടെ അല്ലാതെ എന്റെ ബാലനെ എനിക്ക് ഓർക്കാൻ കഴിയുന്നില്ല.

അതെ എല്ലാവർക്കും കാണും ഇത് പോലെ ഒരു കൂട്ടുകാരൻ …

വീഡിയോ കാണാം

https://www.facebook.com/varietymedia.in/videos/1408244746141472/

അറിയാതെ എന്റെ രോമകൂപങ്ങളെ കുളിരണിയിച്ച നിമിഷം… ഇതു പോലെ എന്നെ അറിയാൻ ഒരു സുഹൃത്ത് ഇല്ലാതെപോയതു എന്റെ തെറ്റാണോ… പണ്ട് ഉച്ച ഭക്ഷണത്തിനോട് വിരക്തി തോന്നി അത് കൊട്ടിക്കളയുമ്പോൾ… ചുറ്റും ഞാൻ ശ്രെധിച്ചിരുന്നില്ല…. വിശപ്പുകൊണ്ട് അടിവയറു കീറി മുറിക്കുന്ന വേദനയുമായി ആരെങ്കിലും ചുറ്റിലും ഉണ്ടെന്ന്… വിശപ്പ്‌ വേദനമാത്രമല്ല സങ്കടവും ആണ് എന്ന് ഈ ഹ്രസ്വചിത്രം കാണിച്ചു തന്നിരിക്കുന്നു…

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management