പ്രശസ്ത സിനിമാ താരവും ടെലിവിഷൻ അവതാരികയുമായ അൻസിബ സംവിധായികയാകുന്നു. എ ലൈവ് സ്റ്റോറി എന്ന പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് അൻസിബ സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്.ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും അൻസിബ തന്നെയാണ്.കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളും ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടാവാൻ സാധ്യതയുള്ള മോശം അനുഭവങ്ങളെ ആസ്പദമാക്കിയാണ് എ ലൈവ് സ്റ്റോറിയുടെ കഥ മുന്നോട്ടു പോകുന്നത്.

സംസ്ഥാന പുരസ്‌കാര ജേതാവായ പൊളി വിത്സൺ, പ്രജോദ് കലാഭവൻ, മെറീന മൈക്കിൾ, ഹിലാൽ, അഞ്ജന അപ്പുക്കുട്ടൻ, അഭിരാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്ളവേഴ്‌സിലെ ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിലൂടെ പ്രശസ്തയായ പ്രതിഭയാണ് അഭിരാമി.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management