‘ഒരുമിച്ചിട്ട് ഒരു പതിറ്റാണ്ട്, എന്നെന്നും ഒരേ കപ്പലിലെ യാത്രക്കാര്‍’ ; അമാലിനെ സ്നേഹം നിറഞ്ഞ വാക്കുകളാൽ മൂടി ദുൽഖർ.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ, അതിലുപരി ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ യുവനടൻ ദുല്‍ഖര്‍ സല്‍മാന് നിരവധി ആരാധകരുണ്ട്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവ മായ താരം വീട്ടിലെ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.മലയാളത്തിലും മലയാളത്തിന് പുറത്തും ഒത്തിരി ആരാധകരെ നേടിയ ദുൽഖറിനെ ഫാൻസ് സ്നേഹത്തോടെ ഡിക്യു, കുഞ്ഞിക്ക എന്നൊക്കെയാണ് വിളിക്കുന്നത്.

ഇപ്പോഴിതാ പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ദുൽഖർ സൽമാനും അമാൽ സൂഫിയയും. ഫാന്‍സ് പേജുകളിലും മറ്റും നിരവധി പേരാണ് ദുല്‍ഖറിനും ഭാര്യയ്ക്കും ആശംസയുമായി എത്തിയിരിക്കുന്നത്. തങ്ങള്‍ ഒന്നിച്ച ദിനത്തിൽ ഹൃദയം കൊണ്ടെഴുതിയ ഏറെ പ്രണയാര്‍ദ്രമായ കുറിപ്പ് ഡിക്യു ഭാര്യയോടൊപ്പമുള്ള നിരവധി ചിത്രങ്ങളോടൊപ്പം പങ്കുവെച്ചിരിക്കുകയാണ്.2011 ഡിസംബർ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്.

‘നമ്മളൊന്നായിട്ട് ഒരു പതിറ്റാണ്ട്. ഇരുപതോ അതിലേറെയോ ഇനിയും ഒന്നിച്ച് യാത്ര ചെയ്യാം. യാതൊരു ദിശയുമില്ലാതെ കാറ്റിൻ കയ്യിലേറി അങ്ങനങ്ങനെ. പല സമയങ്ങളിലും നേരെ വരുന്ന തിരമാലകളില്‍ നമ്മള്‍ കയറി ഇറങ്ങുകയാണ്, ഒരുമിച്ച് മന്ദമാരുതനേറ്റ്, കൊടുങ്കാറ്റിൽ ഒന്നിച്ച് ഇറുക്കിപിടിച്ച്, മരണ നേരത്ത് ശാന്തമായി ആ പരമപദത്തിലെത്താം. ജീവിതം സൃഷ്ടിക്കുകയാണ്, അത് നമ്മുടെ ജീവിതമാവുകയാണ്.

ഇപ്പോള്‍ നമുക്കൊരു കോമ്പസുണ്ട്, നങ്കൂരമുണ്ട്, വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ചുള്ള യാത്ര തുടരുകയാണ് നാം, ഇനിയും പുതിയ ഭൂമി കണ്ടെത്താം, ഒരുപാട് കാണാനുണ്ട്. ഒരു ദശാബ്ദത്തിന് ശേഷവും നമ്മുടെ കപ്പൽ ശക്തമാണ്, കപ്പൽ പായ് എപ്പോഴും ഉയര്‍ന്ന് നിൽക്കുകയാണ്, മാലാഖയ്‌ക്കൊപ്പം കാക്കക്കൂട്ടില്‍ നാം സുരക്ഷിതരായിരിക്കുകയാണ്. എന്നെന്നും ഒരേ കപ്പലിലെ യാത്രക്കാർ’, ദുൽഖർ കുറിച്ചു .2017 മേയ് അഞ്ചാം തീയതിയാണ് ദുഖറിന്റെ മകൾ മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Scroll to Top