ബോളീവുഡിലെ റിയലിസ്​റ്റിക്​ സിനിമകളുടെ തമ്പുരാൻ അനുരാഗ്​ കശ്യപി​​​െൻറ അടുത്ത ചിത്രത്തിൽ മലയാളത്തി​െൻറ യങ്ങ്​ സൂപ്പർ സ്​റ്റാർ ദുൽഖർ സൽമാൻ നായകനാകുന്നു. ത്രികോണ പ്രണയകഥ പറയുന്ന മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിലാണ് രണ്ടു നായകന്മാരില്‍ ഒരാളായി ദുല്‍ഖര്‍ എത്തുന്നത്. വിക്കി കൗഷാലും തപ്‌സി പന്നുവുമാണ് മന്‍മര്‍സിയാനിലെ മറ്റ് താരങ്ങള്‍. അടുത്ത വർഷം ജനുവരിയിൽ ഹിമാചൽ ​പ്രദേശിൽ ചിത്രീകരണം തുടങ്ങുമെന്നും റിപോർട്ടുകളു​ണ്ട്​.
ദുല്‍ഖര്‍ സല്‍മാന്‍ ആകാഷ് ഖുറാനയുടെ കര്‍വാനിലൂടെ ഹിന്ദി അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ്. ഇര്‍ഫാന്‍ ഖാന്‍, മിഥുല പല്‍ക്കര്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാംഗ്ലൂർ സ്വദേശിയായാണ്​ ദുൽഖർ ചിത്രത്തിൽ വേഷമിടുന്നത്​. കർവാ​​​െൻറ ​േപാസ്​റ്റ്​ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്​.ഡിക്യുവി​​​െൻറ ബോളീവുഡ്​ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്​ ആരാധകർ.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management