കിട്ടിയത് മോഹൻലാലിനും മമ്മൂട്ടിക്കും അല്ലാത്തത് കൊണ്ട് പത്രങ്ങളിൽ ഒരു മൂലയ്ക്ക് ഒതുങ്ങി,ഇന്ദ്രസേട്ടന് അന്താരാഷ്ട്ര അവാർഡ്.

സിങ്കപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള അവാർഡ് ഇന്ദ്രൻസിന്.ഡോക്ടർ ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന ചിത്രത്തിലെ അഭിനയതിനാണ് പുരസ്‌കാരം.അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്കാരമാണ്. ഇതിന് മുൻപ് ഷാങ്ഹായ് ചലച്ചിത്ര മേളയിലും താരം അവാർഡ് നേടിയിരുന്നു. ലോകം അറിയപ്പെടാതെ പോയ ഒരു നടൻ എന്ന് തന്നെ പറയാം. പലപ്പോഴും ആരും മനസിലാക്കിയില്ല,കിട്ടിയത് മോഹൻലാലിനും മമ്മൂട്ടിക്കും അല്ലാത്തത് കൊണ്ട് പത്രങ്ങളിൽ ഒരു മൂലയ്ക്ക് ഒതുങ്ങി എന്നതാണ് വാസ്തവം. ഇനിയും ആദരിക്കപ്പെടേണം ഈ കലാകാരൻ.

ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.1985 ഫെബ്രുവരി 23-ന് അദ്ദേഹം ശാന്തകുമാരിയെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകളും മകനുമുണ്ട്. മറ്റൊരു വസ്ത്രാലങ്കാരകനായ ഇന്ദ്രൻസ് ജയൻ ഇദ്ദേഹത്തിന്റെ അളിയനാണ്.

Scroll to Top