തനിക്കെതിരെ ഓണ്‍ലൈന്‍ ആക്രമണം നടത്തുന്നവർക്കെതിരെ നടി ജ്യോതി കൃഷ്ണയുടെ ഫേസ്ബുക് വീഡിയോ.നേരത്തെ ജ്യോതിയുടെ ഒരു മോര്‍ഫ് ചെയ്ത ചിത്രം വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിത് വഴി ജ്യോതികൃഷ്ണ സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട് .വിവാഹം കഴിഞ്ഞ് കുടുംബമായി ജീവിക്കുമ്പോഴും താരത്തിനെതിരെ സൈബർ ആക്രമണം. ഈമാസം 19നായിരുന്നു നടി രാധികയുടെ സഹോദരൻ അരുൺ ആനന്ദരാജയുമായുള്ള ജ്യോതികൃഷ്ണയുടെ വിവാഹം.

ശ്രീഭദ്ര എന്ന വ്യാജമെന്ന് തോന്നുന്ന അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെ തിരഞ്ഞുപിടിച്ച് തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് മോശപ്പെട്ട മെസേജുകള്‍ അയക്കുകയാണ് ചെയ്യുന്നതെന്ന് ജ്യോതികൃഷ്ണ വിഡിയോയിൽ പറയുന്നു.

പക്ഷേ അവരുടെ ശ്രമം എല്ലാം വിഫലം ആണെന്നും നടി പറയുന്നു. കുടുംബത്തിന്‍റെയും പ്രേക്ഷകരുടെയും പൂർണ പിന്തുണ തനിക്ക് ഉണ്ട്, ജ്യോതി കൃഷ്ണ പറഞ്ഞു.

വീഡിയോ കാണാം

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management