കലാപരമായും സിനിമാറ്റിക് ആയും മികവ് പുലർത്തുന്നുണ്ട് ഇത്തവണ പാ രഞ്ജിത് കാലയിലൂടെ.

മുംബൈ നഗരത്തിലെ ചേരികളിൽ സ്വാഭാവികമായും ഉണ്ടാകുന്ന പ്രശ്നങ്ങളുടെയും അതിന്റെ രാഷ്ട്രീയത്തിന്റെയും അവിടത്തെ ജീവിതസാഹചര്യങ്ങളുടെ മുതലെടുപ്പിനെയും മുമ്പെങ്ങും കാണാത്ത വിധം ഗംഭീരമായി സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്.
ഒന്നുമില്ലാത്തവനെ പോലും ചൂഷണം ചെയ്യാനിറങ്ങുന്നവരുടെ മുന്നിലേക്കാണ് രഞ്ജിത് കരികാല എന്ന നായകനെ അവതരിപ്പിക്കുന്നത്.
“നിലം ഊങ്കൾക്കു അധികാരം,നിലം എൻകൾക്കു വാഴ്കെ” എന്നു ഒരു സീനിൽ വില്ലനോട് നായകൻ പറയുന്നിടതുണ്ട് കാലയിലെ രാഷ്ട്രീയം.മണ്ണിനു വേണ്ടിയുള്ള പോരാട്ടത്തിൽ ശരീരം മാത്രമാണ് നമ്മുടെ ഏക ആയുധം എന്നു പറയുമ്പോഴും വെളിവാകുന്നത് ഇത് തന്നെ.

പതിവ് പാ രഞ്ജിത് സിനിമകളിലേത് പോലെ തന്നെ വളരെ പേസ് കുറഞ്ഞ ആഖ്യാനം ആണ്.എന്നാൽ കൃത്യത ഉള്ളതും ഗംഭീരവുമായ സംഭാഷങ്ങളാൽ ആസ്വാദ്യവും ആണ്.കഥയും പശ്ചാത്തലവും ആവശ്യപ്പെടുന്ന നിലവാരം സംഭാഷണത്തിലും തിരക്കഥയിലും കാണാനാകും.
സിനിമയിൽ ഒഴിവാക്കാമായിരുന്നു എന്നു തോന്നിയ റൊമാൻസ് രംഗങ്ങൾ ഉൾപ്പെടെ ആദ്യ പകുതി മുന്നോട്ടു പോകുമ്പോൾ ആണ് ഇന്റർവലിൽ സിനിമ ട്രാക് മാറുന്നത്….പിന്നീട് വില്ലൻ വരുകയും സിനിമക്കു വേഗത ലഭിക്കുകയും ചെയ്‌കുന്നുണ്ട്.
ടെറിഫിക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു മികച്ച ക്ലൈമാക്സിന് പാ രഞ്ജിത്തിലെ ക്രാഫ്റ്റ് മാൻ വലിയ ഒരു കയ്യടി അർഹിക്കുന്നു.

രജനികാന്ത് എന്ന നടന്റെ അന്യായ സ്ക്രീൻ പ്രസൻസം മികച്ച പെർഫോമൻസും എടുത്തുപറയേണ്ട ഒന്നു തന്നെ.നാന പടേക്കർ അവതരിപ്പിച്ച വില്ലൻ കഥാപാത്രം തമിഴ് സിനികളിലെ തന്നെ എണ്ണം പറഞ്ഞ വില്ലന്മാരിൽ ഒന്നു തന്നെ.
കാലയെ ഒരു മികച്ച സിനിമാറ്റിക് അനുഭവം ആകുന്നതും നായകൻ,വില്ലൻ,ക്ലൈമാക്സ് എന്നീ 3 കാര്യങ്ങൾ തന്നെയാണ്.

ആകെത്തുകയിൽ വ്യകതമായ രാഷ്ട്രീയം ഭംഗിയായി ചർച്ച ചെയ്യുന്ന നല്ലൊരു സിനിമാറ്റിക് അനുഭവം തന്നെയാണ് കാല.
പതിവ് രജനി സിനിമകളുടെ കോലാഹലങ്ങൾ ഇല്ലാതെ പുറത്തിറങ്ങിയ സിനിമയെ അതേ ആറ്റിട്യൂഡിൽ തന്നെ സമീപിക്കാൻ ശ്രമിച്ചാൽ മികച്ച ഒരു അനുഭവം തന്നെയായിരിക്കും കാല – Hemanth K B

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management