മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണന് കൃഷ്ണപ്രിയ എന്നൊരു മകളുണ്ടായിരുന്നു. 2001 ഫിബ്രവരി ഒന്‍പതിന് സ്‌കൂള്‍ വിട്ടുവരുന്ന വഴി കൃഷ്ണപ്രിയയെ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ പീഡിപ്പിച്ച് കൊലപ്പെടുത്തി.

പോലിസ് പ്രതിയെ പിടികൂടിയെങ്കിലും പഴുതുകൾ ഉണ്ടാക്കി അയാൾ ജാമ്യത്തിൽ ഇറങ്ങി. എന്നാല് 2002 ജൂലായ് 27ന് അയാള് കൊല്ലപ്പെട്ടു. മകളെ കൊന്നയാളെ ശങ്കരനാരായണന് തന്നെ വെടിവച്ച് കൊന്നു.

മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തത്തിനു ശിക്ഷിച്ചെങ്കിലും ജനങളുടെ കൊടതി ആ അച്ഛനെ വെറുതെ വിട്ടിരുന്നു. ശങ്കരനാരായണനെ 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു. നിയമം തോല്‍ക്കരുത്…തോറ്റാല്‍ ഇനിയും ശങ്കരനാരായണന്‍മാര്‍ ജനിച്ചു കൊണ്ടേ ഇരിക്കും…അഭിമാനിക്കുന്നു ആ അച്ഛനെ കുറിച്ച്.ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കും ഇങ്ങനെ ഒരച്ഛനെ…..

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management