സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തില്‍ ഒരു ഒാട്ടന്‍തുള്ളല്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രന്‍സാണ് മികച്ച നടന്‍. ടേക്ക് ഓഫില്‍ സമീറ എന്ന നഴ്‌സിനെ അവതരിപ്പിച്ച പാര്‍വതിയാണ് മികച്ച നടി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാരം. ഈ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍.

പുരസ്കാരങ്ങള്‍

മികച്ച സിനിമ – ഒറ്റമുറി വെളിച്ചം

മികച്ച രണ്ടാമത്തെ കഥാചിത്രം – ഏദന്‍

മികച്ച സംവിധായകന്‍ – ലിജോ ജോസ് പെല്ലിശ്ശേരി

മികച്ച നടന്‍ – ഇന്ദ്രന്‍സ് (ആളൊരുക്കം)

മികച്ച നടി – പാര്‍വതി (ടേക്ക് ഓഫ്)

മികച്ച സ്വഭാവ നടന്‍ – അലന്‍സിയര്‍

മികച്ച സ്വഭാവ നടി – പോളി

മികച്ച നവാഗത സംവിധായകന്‍ – മഹേഷ് നാരായണന്‍

മികച്ച ബാലതാരം, ആണ്‍കുട്ടി – അഭിനന്ദ്

മികച്ച ബാലതാരം പെണ്‍കുട്ടി – നക്ത്ര – രക്ഷാധികാരി ബൈജു

മികച്ച സ്റ്റോറി – എം.എ. നിഷാദ് (കിണര്‍)

ഛായാഗ്രാഹകന്‍ – മനീഷ് മാധവന്‍ (ഏദന്‍)

മികച്ച തിരക്കഥ – സജീവ് പാഴൂര്‍ (തൊണ്ടിമുതല്‍)

അഡാപ്റ്റഡ് സ്ക്രിപ്റ്റ് – എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന്‍ ( ഏദന്‍)

പ്രത്യേക ജൂറി പരാമര്‍ശം – വിനീത കോശി (ഒറ്റമുറി വെളിച്ചം)

ഗാനരചന – പ്രഭാവര്‍മ്മ (ക്ലിന്‍റിലെ ഓളത്തിന്‍ മേളത്താല്‍)

സംഗീതം – എംകെ അര്‍ജുന്‍ (ഭയാനകം)

പശ്ചാത്തല സംഗീതം – ഗോപി സുന്ദര്‍ (ടേക്ക് ഓഫ്)

പിന്നണി ഗായകന്‍ – ഷഹബാസ് അമന്‍ (മായാനദി)

പിന്നണി ഗായിക – സിത്താര (വിമാനം)

എഡിറ്റര്‍ – അപ്പു ഭട്ടതിരി (വീരം, ഒറ്റമുറി)

കലാസംവിധാനം – സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)

സിങ്ക് സൌണ്ട് – സിജിത്ത് കുമാര്‍ (രക്ഷാധികാരി ബൈജു)

ശബ്ദസംയോജനം – പ്രമോദ് തോമസ് – ഏദന്‍

സൌണ്ട് ഡിസൈന്‍ – രംഗനാഥന്‍ (ഈ മ യൌ)

ലാബ് – ചിത്രാജ്ഞലി

മേക്കപ്പ് – രഞ്ജിത്ത് അമ്പാടി

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management