തള്ളേ യെവൻ പുലിയാണ് കേട്ടാ, വെറും പുലിയല്ല, മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകളുമായി മണിയാശാൻ.

മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടിയുടെ പിറന്നാളാണ് സെപ്റ്റംബര്‍ ഏഴിന്. കഴിഞ്ഞ ദിവസം മുതലേ തന്നെ പിറന്നാളിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. പതിവ് പോലെ തന്നെ പ്രിയതാരത്തെ കാണാനും ആശംസ അറിയിക്കാനുമായി ആരാധകര്‍ നേരിട്ടെത്തിയിരുന്നു. പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യമാണ് അദ്ദേഹത്തിന്. മമ്മൂക്കക്കൊപ്പം പഠിച്ചവരിലും കൂടെ അഭിനയിച്ചവരിലും പ്രായത്തിൻ്റെ അടയാളങ്ങൾ തെളിഞ്ഞ് വരുമ്പോൾ മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടി ചെറുപ്പത്തിൻ്റെ ചുറുചുറുക്കിൽ ആരാധകരെ വിസ്മയിപ്പിക്കുകയാണ്.

സിനിമാലോകത്തുള്ളവരും മമ്മൂട്ടിക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിരുന്നു.പലരുടെയും പിറന്നാൾ ആശംസകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിത വൈറൽ ആകുന്നത് എം എം മണിയുടെ പിറന്നാൾ ആശംസകൾ ആണ്. വെറൈറ്റി ഡയലോഗുകളിലൂടെ ആയിരുന്നു ആശംസകൾ.” തള്ളേ യെവൻ പുലിയാണ് ! വെറും പുലിയല്ല … ഒരു സിംഹം .മലയാളത്തിന്റെ മഹാനടന് ഇന്ന് 71 ന്റെ ചെറുപ്പം എന്നാണ് മമ്മൂട്ടിയുടെ ഫോട്ടോയ്ക്ക് ഒപ്പം ഇദ്ദേഹം കുറിച്ചത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top