ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം ആറ് ലക്ഷത്തിന് മുകളില്‍ ആളുകളാണ് കണ്ട് കഴിഞ്ഞത്.

കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷത്തില്‍ കലിപ്പ് ലുക്കിലാണ് ടീസറില്‍ മമ്മൂക്ക.വിദ്യാര്‍ഥികളെ നിലയ്ക്ക് നിര്‍ത്തുന്ന എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന എഡ്ഡിയുടെ മാസ്സ് ടീസറിൽ വ്യക്തമാണ്.

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവിന്റെ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്. മുകേഷ്, ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, പൂനം ബാജ്‌‌വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, ജോളി മൂത്തേടന്‍ തുടങ്ങി വൻ താര നിരയാണ് ചിത്രത്തിൽ.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management