ഒരല്‍പം വൈകിപ്പോയി ; മഹാലക്ഷ്മിയ്‌ക്കൊപ്പം ഓണപുടവയുടുത്ത ചിത്രങ്ങൾ പങ്കുവെച്ച് മീനാക്ഷി ദിലീപ്

സോഷ്യൽമീഡിയയിൽ ഒന്നും അധികം സജീവമല്ലാതിരുന്ന മകള്‍ മീനാക്ഷി ദിലീപ് അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ മീനാക്ഷി പിന്നീട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അച്ഛനും അമ്മയും സിനിമയിലൂടെയാണ് നിരവധി ആരാധകരെ നേടിയതെങ്കിൽ സോഷ്യൽമീഡിയ വഴിയാണ് മീനാക്ഷി ശ്രദ്ധ നേടിയിരിക്കുന്നത്.

ദിലീപിന് ആദ്യ വിവാഹത്തിൽ മഞ്ജുവിലുള്ള മകളാണ് മീനാക്ഷി. മഞ്ജു വാര്യറിന്‍റെ അതെ പോലെ തന്നെയാണ് മീനാക്ഷി എന്ന് ആരാധകർ പറയാറുണ്ട്. ജൂനിയർ മഞ്ജുവെന്നും മീനാക്ഷിക്ക് വിളിപ്പേരുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റയിൽ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. ഓണാഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അനിയത്തി മഹാലക്ഷ്മിയ്‌ക്കൊപ്പം പൂക്കളത്തിന് സമീപമിരിക്കുന്ന ചിത്രവും മീനാക്ഷി പങ്കുവച്ചിട്ടുണ്ട്. ‘ ഒരല്‍പം വൈകിപ്പോയി, എങ്കിലും എല്ലാവര്‍ക്കും സന്തോഷകരമായ ഒരു ഓണം ആഘോഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് മീനാക്ഷി ദിലീപ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Scroll to Top