റിച്ചിയുടെ പ്രമോഷന്റെ ഭാഗമായി ഈയിടെ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താനെത്ര സിംപിളാണെന്ന് നിവിന്‍ തെളിയിച്ചത്. അഭിമുഖത്തിന് മുന്നോടിയായി നിവിനെ അവതാരക അഭിസംബോധന ചെയ്തത് ദുല്‍ഖര്‍ എന്നാണ്. സത്യത്തില്‍ നിവിന്റെ പ്രതികരണമറിയാന്‍ പരിപാടിയുടെ സംഘാടകര്‍ ഒപ്പിച്ച കുസൃതിയായിരുന്നു ഇത്.

എന്നാല് റിയാക്ഷന്‍ ഇല്ലാതെ ഇരിക്കുകയായിരുന്നു നിവിന്‍.ഇത്രയും നല്ല അഭിനയം കാഴ്ച വച്ച അവതാരകയെ പ്രശംസിക്കാനും നിവിന്‍ മറന്നില്ല. വേറെ ആരോടെങ്കിലുമായിരുന്നു താനിത് പറഞ്ഞിരുന്നതെങ്കില്‍ അവര്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോകുമായിരുന്നുവെന്നും നിവിന്‍ എത്ര എളിമയുള്ള വ്യക്തിയായെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും അവതാരകയുടെ പ്രതികരണം.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management