കൊടുത്താൽ കൊല്ലത്തല്ല എപ്പോൾ കിട്ടിയത് മുബൈയ്ക്ക്: ഓഖി ചുഴലിക്കാറ്റ് മുംബൈയ്ക്ക് കൊടുത്ത പണി

ഓഖി ചുഴലിക്കാറ്റിലൂടെ കടലിലുണ്ടായ അസ്വഭാവികത കാരണം കടലിലുണ്ടായിരുന്ന എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും കരക്കടിഞ്ഞു.മുബൈ കരമാലിന്യ കോർപ്പറേഷൻ വ്യക്തമായ കണക്കുകൾ നൽകുനുണ്ട്.ഇങ്ങനെയൊരു തിരിച്ചടി ആരും തന്നെ പ്രതീക്ഷിച്ചില്ല.മുബൈ ഒരു മാലിന്യകൂമ്പാരമായി മാറിയിരിക്കുന്നു.

വെർസോവ,ജൂഹു എന്നീ ബീച്ചുകളിൽ 10000 മുതൽ 15000 ടൺ
വെരെ പ്ലാസ്റ്റിക് അടിഞ്ഞ്കൂടിയിട്ടുണ്ട്.ദാദർ ചൗപട്ടി, മറൈൻ ഡ്രൈവ്,നരിമാൻ പോയിന്റ്, മർവ എന്നീ സ്ഥലങ്ങളിലും മാലിന്യംകൊണ്ട് നിറഞ്ഞിട്ടുണ്ട്.ഇതുവരെ തള്ളിയിട്ടുള്ള എല്ലാ നിക്ഷേപങ്ങളും ഇപ്പോൾ പലബീച്ചുകളിലായി രണ്ടരയടിയോളം ഉയരത്തിലായി കരയിൽ കൂമ്പാരമായി കിടക്കുന്നു

ഈ മാലിന്യങ്ങൾ നീക്കംചെയ്യാൻ മൂന്ന് നാല് ദിവസം എങ്കിലും വേണം. 26 ലോഡുകളാണ് ഇതുവരെ കരയിൽ നിന്നുമാറ്റിയത്.കടലിൽ ജീവിക്കുന്ന ജീവികൾ വംശനാശത്തിലേർപ്പെടാൻ ഇതൊരു കാരണമായേക്കാം. ഇനിഎങ്കിലും മാലിന്യങ്ങൾ കടലിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കുക.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management