കേരളത്തിലെ എല്ലാ നഴ്സുമാർക്കും രാജേഷ് പിള്ളക്കും പുരസ്കാരം സമർപ്പിക്കുന്നുവെന്നും സംവിധായകൻ മഹേഷ് നാരായണന് നന്ദിയെന്നും പാർവതി പുരസ്കാരം സ്വീകരിച്ചു കൊണ്ട് പറഞ്ഞു. ഗോവ ചലച്ചിത്ര മേളയുടെ ചരിത്രത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം ആദ്യമായാണ് ഒരു മലയാള നടിയെ തേടിയെത്തുന്നത്.

‘മനുഷ്യബന്ധങ്ങളും വികാരങ്ങളും പ്രമേയമാക്കി മനോഹരമായ സിനിമകൾ ചെയ്ത ആളാണ് രാജേഷ് പിള്ള. അദ്ദേഹം ഞങ്ങളെ വിട്ടുപിരിഞ്ഞ അന്ന് തീരുമാനിച്ചതാണ് ഈ പ്രോജക്ട്. ഈ സിനിമയിലൂടെ അദ്ദേഹം ജീവിക്കണം.’–പാർവതി പറഞ്ഞു.

മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ടേക്ക് ഓഫ്. ചലച്ചിത്ര മേളയില്‍ നിറഞ്ഞ സദസ്സിലായിരുന്നു ടേക്ക് ഓഫിന്റെ പ്രദർശനം.2017 മികച്ച മലയാള സിനിമയും ബോക്സ് ഒാഫീസ് ഹിറ്റുമായിരുന്നു ടേക് ഒാഫ്.

നോൺ-ആൽക്കഹോളിക് ലിവർ സിൻഡ്രോം (കരൾ രോഗം) മൂർച്ചിച്ചതിനെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന രാജേഷ് പിള്ള കൊച്ചിയിലെ പി.വി.എസ്. ആശുപത്രിയിൽ വെച്ച് 2016 ഫെബ്രുവരി 27-ന് അന്തരിച്ചു. വേട്ട എന്ന ചിത്രം റിലീസ് ചെയ്ത് പിറ്റേ ദിവസമാണ് രാജേഷ് മരണപ്പെട്ടത്.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management