ഹുറാകാന് പകരം ഉറുസ് ; ലംബോര്‍ഗിനി എസ്.യു.വി. സ്വന്തമാക്കി പൃഥ്വിരാജ് !!

ലംബോർഗിനി എസ്‌യുവി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ.മലയാള സിനിമതാരങ്ങളിലെ ഏക ലംബോര്‍ഗിനി ഉടമയാണ് പൃഥിരാജ്.പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്.ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത്.2018 ൽ പൃഥ്വിരാജ് സ്വന്തമാക്കിയ ലംബോർഗിനി ഹുറാക്കാന് പകരമാണ് ഉറുസ് എത്തിയത്. വില സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല.4.35 കോടി രൂപയായിരുന്നു 2019-ല്‍ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് വിലയിരുത്തല്‍.

കേരളത്തിൽ ലംബോർഗിനി ഉറുസ് ബുക്ക് ചെയ്താൽ വാഹനം ലഭിക്കാൻ ഏകദേശം ഒരുവർഷം വരെ കാത്തിരിക്കണം എന്നാണ് റിപ്പോർട്ടുകൾ.ലംബോർഗിനിയുടെ ഇന്ത്യയിലെ ഏറ്റവും അധികം വിൽപനയുള്ള വാഹനമാണ് ഉറുസ്. 478 കിലോവാട്ട് കരുത്തുള്ള 4 ലീറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.6 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. ഏകദേശം 3.15 കോടി രൂപയാണ് ഉറുസിന്റെ അടിസ്ഥാന മോഡലിന്റെ വില.

2018-ലാണ് പൃഥ്വിരാജ് ഹുറകാന്‍ സ്വന്തമാക്കിയത്. നാല് വര്‍ഷത്തിനിടെ ഇത് വെറും 2000 കിലോമീറ്റര്‍ മാത്രമാണ് ഓടിയിരിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ വാങ്ങിയിരിക്കുന്ന ഉറുസ് 5000 കിലോമീറ്ററോളം മാത്രമേ ഓടിയിട്ടുള്ളതെന്നതും കൗതുകമാണ്. 2018 ജനുവരിയിലാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്.യു.വി. മോഡലായ ഉറുസ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്.

Scroll to Top