എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ കഥ പറയുന്ന പുതുമുഖ ചിത്രം ‘ക്വീനി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത്. ആണ്‍കുട്ടികളുടെ തട്ടകമായ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ഒരു പെണ്‍കുട്ടി എത്തുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്തത് ഡിജോ ജോസ് ആന്റണിയാണ്.ഷെരിസ് മുഹമ്മദ്, ജെബിന്‍ ജോസഫ് ആന്റണി എന്നിവരാണ് കഥ ഒരുക്കിയിരിക്കുന്നത്. ജെയ്ക്‌സ് ബിജോയിയുടേതാണ് സംഗീതം. എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് സാഗര്‍ ദാസാണ്.

രണ്ടു ഭാഷകളില്‍ ചിത്രീകരിക്കുന്ന ക്വീന്‍ മലയാളത്തില്‍ നിര്‍മിക്കുന്ന ഏറ്റവും ബജറ്റ് കൂടിയ പുതുമുഖ സിനിമയായിരിക്കും. റിന്‍ഷാദ് വെള്ളോടത്തിലിന്റെയും ഷിബു കെ.മൊയ്തീന്റെയും നേതൃത്വത്തിലുള്ള പ്രൊഡക്ഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.
Queen upcoming malayalam movie
Queen upcoming malayalam movie
Queen upcoming malayalam movie
Queen upcoming malayalam movie

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management