രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ‘ഉളിദവരു കണ്ടന്തേ’ എന്ന കന്നഡ സിനിമയുടെ റീമേയ്ക്കായിരുന്നു റിച്ചി. എന്നാല്‍ ഒരു മാസ്റ്റര്‍പീസ് ആയ സിനിമയെ റീമേയ്ക്ക് ചെയ്ത് പീസ് ആക്കി കളഞ്ഞെന്ന് രൂപേഷ് പീതാംബരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രൂപേഷിന്റെ വിമര്‍ശനം.

രക്ഷിത് ഷെട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഒരു നടനും സംവിധായകനും തിരക്കഥാകൃത്തുമെന്ന നിലയില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും രൂപേഷ് പറയുന്നു. താന്‍ കഷ്ടപ്പെട്ട സമയം തൊട്ടേ രക്ഷിതിനെ അറിയാം .നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ താന്‍ വിസ്മയത്തോടെയാണ് രക്ഷിതിനെ നോക്കി കാണുന്നതെന്നും രൂപേഷ് കുറിക്കുന്നു. ഉളിദവരു കണ്ടന്തേ മികച്ചൊരു ചിത്രമാണ്. എന്നാല്‍, ഒരു മാസ്റ്റര്‍പീസ് എങ്ങനെ വെറും പീസായി മാറിയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. സബാഷ് ഉളിദവരു കണ്ടതെ. രൂപേഷ് പോസ്റ്റില്‍ പറയുന്നു.

റിച്ചിയെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനമെങ്കിലും രൂപേഷിന്റെ ഈ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ നിവിന്‍ ഫാൻസ്‌ പൊങ്കാല ഇടുക ആയിരുന്നു . റിച്ചിയെ മന:പൂര്‍വം താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണ് രൂപേഷിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും മൂന്നുവര്‍ഷം മുമ്പ് ഇറങ്ങിയ കന്നഡ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ എഴുതുന്നത് എന്തിനാണെന്നു മനസിലാകുമെന്നും ആളുകള്‍ ചോദ്യം ചെയ്തു.

ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി രൂപേഷ് എത്തിയത്.അഭിനേതാവ്, സംവിധായകന്‍ എന്നതിലുപരി താന്‍ ഒരു സിനിമാ പ്രേമിയാണെന്നും അതുകൊണ്ടാണ് റിച്ചിയെ വിമര്‍ശിച്ചതെന്നും രൂപേഷ് ഫേസ്ബുക്കില്‍ കുറിച്ചു.സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന ആള്‍ ആണെന്ന കാര്യം മറന്നുകൊണ്ടുള്ള പ്രതികരണം പലരെയും വേദനിപ്പിച്ചു. ഇതിന് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും രൂപേഷ് പറഞ്ഞു.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management