സീരിയലിലും മറ്റു ഏറ്റവും കൂടുതൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്തൊരു നടിയാണ് ശരണ്യ ശശി. ജീവിതത്തിൽ ശരണ്യ ആളൊരു പാവമാണ്. ഒരുപാട് കഷ്ടതകൾ അനുഭവിച്ച, മരണ മുഖത്തു നിന്നു പോലും തിരിച്ചു വന്നു ജീവിക്കുന്നൊരാൾ.

ബ്രെയിൻ ട്യൂമർ എന്ന രോഗത്തെ മൂന്ന് തവണയാണ് ഈ പെൺകുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയം കൊണ്ടും കീഴടക്കിയത്. 2012 മുതൽ മൂന്ന് തവണയാണ് ശരണ്യക്കു ട്യൂമർ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത്. അതും മേജർ സർജറികൾ. അതിൽ നിന്നെല്ലാം തിരിച്ചു വന്നു ചിരിച്ച മുഖവുമായി നിൽക്കുന്ന ഈ പെൺകുട്ടി, കിട്ടിയ ജീവിതത്തെ പഴിച്ചും സങ്കടപെട്ടും ജീവിക്കുന്നവർക്കൊരു പാഠമാണ്.

ജീവിതത്തിൽ നഷ്ടങ്ങളെയും വിഷമങ്ങളെയും കുറിച്ചോർത്തു ജീവിക്കുന്നവർ ഈ കുട്ടിയുടെ ചിരിയൊന്നു കാണണം, വേദനകൾ കടന്നു വന്ന ആ ചിരിക്ക് ഒരുപാട് നിഷ്കളങ്കതയുണ്ട്, ആത്മവിശ്വാസമുണ്ട്, ജീവിതത്തെ ജയിച്ച വീര്യമുണ്ട്.
Saranya Sasi stills

Saranya Sasi stills

Saranya Sasi stills

Saranya Sasi stills

Saranya Sasi stills

Saranya Sasi stills

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management