ഉത്തര്‍ പ്രദേശിലെ ഹമീര്‍പ്പൂര്‍ ജില്ലയിലുള്ള ‘മൌദഹ’ ഗ്രാമത്തിലെ സുമിത്ര എന്ന ദരിദ്ര വനിതക്ക് അഞ്ചു മക്കളാണുള്ളത്. മൂന്നു പെണ്ണും രണ്ടാണും. സൈക്കിള്‍ റിക്ഷ ഓടിച്ചിരുന്ന സുമിത്രയുടെ ഭര്‍ത്താവ് ക്ഷയ രോഗം ബാധിച്ചു 12 വര്‍ഷം മുന്‍പാണ് മരിച്ചത്. അതോടെ അനാഥമായ കുടുംബം, അഞ്ചു കുഞ്ഞുങ്ങ ളുമായി തെരുവില്‍ ഇറങ്ങേണ്ട നിലയിലായ സുമിത്രയുടെ മുന്നില്‍ ജീവിതം വഴിമുട്ടിനിന്നു.

ഒരു വാതിലിലും മുട്ടാതെ ,ആരോടും കെഞ്ചാതെ അവര്‍ അദ്ധ്വാനിക്കാന്‍ തുടങ്ങി.സമീപത്തെ ഹോട്ട ലില്‍ പാത്രം കഴുകാനും , വെള്ളം കോരാനും ,അടുത്ത വീടുകളില്‍ വീട്ടു വേല ചെയ്യാനും തുടങ്ങിയതോടെ പട്ടിണിമാറി. കുട്ടികളെ സ്‌കൂളിലയക്കാന്‍ കഴിഞ്ഞു.ഏതോ നിയോഗമെന്നതുപോലെ കുട്ടികളെല്ലാം പഠനത്തില്‍ മിടുമിടുക്കര്‍. ” മക്കളെ പഠിപ്പിക്കാന്‍ ഇങ്ങനെ കഷ്ടപ്പെടരുതെന്നും അവരൊന്നും പഠിച്ചു വലിയ എഞ്ചിനീയറോ, ഡോക്ടറോ ഒന്നുമാകാന്‍ പോകുന്നില്ലെന്നും” ബന്ധുക്കളും ,അയല്‍ക്കാരും ,ജോലിക്ക് നിന്നിരുന്ന വീട്ടുകാരും സുമിത്രയോടു പറയുന്നത് മക്കളും പലതവണ കേട്ടിരുന്നു.

പഠിപ്പിച്ചു എന്ന് പറഞ്ഞാല്‍ സാധാരണ പഠിത്തമല്ല. മൂത്തമകള്‍ ഈ വര്‍ഷം MBBS പൂര്‍ത്തിയാക്കുന്നു. രണ്ടാമത്തെ മകള്‍ MBBS ഒന്നാം വര്‍ഷത്തിനു ചേര്‍ന്നു. മറ്റു മക്കള്‍ മൂന്നുപേരും പഠനത്തില്‍ സ്‌കൂളില്‍ ടോപ്പേര്‍സ്. മക്കളെല്ലാം സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊ പ്പം അവധിസമയങ്ങളില്‍ പച്ചക്കറി വ്യാപാരത്തില്‍ അമ്മയെ സഹായിക്കുകയും ചെയ്യുന്നു.സുമിത്രയുടെ ഭര്‍ത്താവ് മതിയായ ചികിത്സ കിട്ടാതെയാണ് മരിച്ചത്. പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്ന് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ കയ്യില്‍ പണമില്ലാതെ സുമിത്ര വാര്‍ത്ത കണ്ണുനീരിനു മൂത്തമകള്‍ ദൃക്‌സാക്ഷിയായിരുന്നു. ആശുപത്രിയില്‍ അവസാന ശ്വാസം വലിച്ചുകൊണ്ടിരുന്ന ഭര്‍ത്താ വിനെ രക്ഷിക്കാന്‍ അവര്‍ നടത്തിയ പരിശ്രമങ്ങള്‍ ഒന്നും ഫലിച്ചില്ല. ഒടുവില്‍ ഡോക്ടര്‍ പോയിട്ട് നേര്‌സുമാര്‍ പോലും തിരിഞ്ഞുനോക്കാതെ ആ സാധു അവിടെ അന്ത്യശ്വാസം വലിച്ചു.

ഇന്ന് സുമിത്രയോടു പച്ചക്കറി വാങ്ങാന്‍ വരുന്നവ രെല്ലാം മക്കളുടെ വിശേഷം തിരക്കാതെ പോകാറില്ല. അന്ന് മക്കളെ പഠിപ്പിക്കുന്നത് പാഴ് വേലയാണെന്നു പറഞ്ഞവര്‍ പോലും. മാത്രവുമല്ല സുമിത്രയുടെയും മക്കളുടെയും ജീവിതം പ്രേരണയായി കാണുന്ന നിരവധിയാള്‍ക്കാര്‍ ഇന്നവരെ കാണാനും അനുമോ ദിക്കാനും എത്തുന്നുണ്ട്. സാമ്പത്തിക സഹായം നല്‍കാന്‍ മുന്നോട്ടുവന്ന രാഷ്ട്രീയക്കരുല്‍പ്പെടെയുള്ള വരോട് സ്‌നേഹപൂര്‍വ്വം അത് നിരസിക്കാനും അവര്‍ മടിക്കുന്നില്ല.ലോകത്തിനുതന്നെ മാതൃകയും പ്രേരണയുമായ തീര്‍ത്തും ത്യാഗോജ്വലമായ ജീവിതം നയിക്കുന്ന സുമിത്ര എന്ന ധീര വനിതയെ അഭിനന്ദിക്കാന്‍ വാക്കുകള്‍ പോരാ….

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management