മലയാളത്തിലെ സമീപകാല ഹിറ്റുകളിൽ ഒന്നായ ടേക് ഓഫിന് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച നേട്ടം.
ചിത്രത്തിലെ സമീറ എന്ന കഥാപാത്രത്തിന്റെ മികവിൽ പാർവ്വതിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.ടേക് ഓഫിന്റെ സംവിധായകൻ മഹേഷ് നാരായണന് പ്രത്യേക ജൂറി അവാർഡും ലഭിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ നടിക്ക് ഇൗ പുരസ്കാരം ലഭിക്കുന്നത്.

2017ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ടേക്ക് ഓഫ്. പ്രശസ്ത ഛായാഗ്രാഹകൻ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണിത് . ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥ പറയുന്ന ഈ ചലച്ചിത്രത്തിൽ പാർവ്വതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷെബിൻ ബേക്കർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ടേക്ക് ഓഫിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തി.

2017 മാർച്ച് 24 ന് തിയറ്ററുകളിലെത്തിയ ടേക്ക് ഓഫ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് നേടിയത് . സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി ഏറെ പ്രശംസ നേടിയിരുന്നു.

2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി ( 2015) എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management