ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ചുവട് തെറ്റാതിരിക്കാൻ നൃത്തമാടിയ അധ്യാപികയ്ക്ക് അഭിന്ദനപ്രവാഹം!!

സോഷ്യൽ മീഡിയയിൽ നിരവധി വിഡിയോകൾ വൈറലാകാറുണ്ട്. അതിൽ ചിലതൊക്കെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയാണ് കുട്ടികൾക്കൊപ്പം ചുവട് വെക്കുന്ന ടീച്ചറുടേത്.ഇതിന്മുമ്പും കുട്ടികളുടെ ചുവട് തെറ്റാതിരിക്കാൻ വേണ്ടിയുള്ള ടീച്ചർമാരുടെ നൃത്തങ്ങൾ വൈറലായിട്ടുണ്ട്.കഴിഞ്ഞ ദിവസം പറവൂർ വടക്കേക്കര ബഡ്സ് സ്കൂൾ അധ്യാപിക ഹീതു ലക്ഷ്മിയാണ് അരങ്ങിലെ കുരുന്നുകൾക്ക് ചുവടുതെറ്റാതിരിക്കാൻ സദസിനു പിന്നിൽനിന്ന് നൃത്തമാടിയത്.

ടീച്ചർക്ക് അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.ഭിന്നശേഷിക്കാരായ കുട്ടികൾ വേദിയിൽ പ്രദർശിപ്പിച്ച കഴിവുകൾ തന്റെ നൃത്തത്തിൽ മുങ്ങിപ്പോകരുതേ എന്നു മാത്രമാണ് ഹീതു ടീച്ചറുടെ പ്രാർഥന.നൃത്തം ചെയ്യുന്ന സ്വന്തം കുട്ടികൾക്ക് ചുവട് തെറ്റരുത് അതു മാത്രമേ മനസിലുണ്ടായിരുന്നൊള്ളൂ. ആ ദൃശ്യങ്ങൾ പകർത്തപ്പെടുത്തുന്നുണ്ട് സ്വപ്നത്തിൽ പോലും കരുതിയതുമില്ല.ഹീതു ടീച്ചറിന്റെ അർപ്പണ മനോഭാവം കലോൽസവ സംഘാടകർ മനസുനിറഞ്ഞു കണ്ടു. സമാപനയോഗത്തിൽ മന്ത്രി പി രാജീവ് ടീച്ചർക്ക് പുരസ്കാരവും സമ്മാനിച്ചു.

Scroll to Top