കുതിരക്കൊപ്പം ദേവതയെപോലെ അരുവിയിൽ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് !! വീഡിയോ

പ്രേക്ഷക മനസ്സുകളിൽ ഇടം നേടുന്നവയാണ് പല ഫോട്ടോഷൂട്ടുകളും.ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. സ്വപ്‌നങ്ങളിൽ കാണാറുള്ള ദേവതയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഫ്രെയിംസാണ് ഓരോ ക്ലിക്കിലും കാണുവാൻ സാധിക്കുന്നത്.വൈറലായിട്ടുള്ള നിരവധി ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുള്ള റെയ്‌ൻബോ മീഡിയക്ക് വേണ്ടി ശരത് ഘോഷാണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്.

ഗായത്രി നായരാണ് മോഡൽ. ചിന്നിച്ചിതറി ഒഴുകുന്ന അരുവിയിൽ കുതിരക്കൊപ്പമുള്ള പെൺകുട്ടിയെയാണ് ഫോട്ടോഷൂട്ടിൽ കാണുവാൻ സാധിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളിമനസ്സുകളിൽ ഫോട്ടോഷൂട്ട് ഇടം പിടിച്ചു കഴിഞ്ഞു. വെളുത്ത കുതിരക്ക് ഒപ്പം തൂവെള്ള വസ്ത്രധാരിയായി മോഡലും കൂടെ അരുവിയുടെ കുളിർമയും കോടമഞ്ഞിന്റെ അഴകും കൂടിച്ചേർന്നപ്പോൾ ഫ്രെയിമുകൾ കൂടുതൽ മനോഹരമായി.

Scroll to Top