ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ദൃശ്യ വിസ്‌മയത്തെ സാക്ഷിയാക്കി 2.0

ഇന്ത്യൻ സിനിമയെ ഇളക്കിമറിച്ചു പ്രേക്ഷകഹൃദയം കവർന്ന ചിട്ടി റോബോട്ടിന്റെ തിരിച്ചു വരവിനു കൊതിച്ചിരുന്നവരുടെ കാത്തിരിപ്പിനു ഒടുവിൽ അവസാനമായി. സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന രജനികാന്തിൻറെ ബ്രഹ്മാണ്ഡ ചിത്രമായ 2.0 പ്രദർശനത്തിനെത്തിയിരിക്കുന്നത് ഇന്ത്യൻ ചലച്ചിത്രലോകം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രത്യേകതകളോടുകൂടിയാണ്. 540 കോടിയോളം മുതൽമുടക്കിൽ യന്തിരനു പിന്തുടർച്ചയായെത്തുന്ന ശങ്കർ ചിത്രം പൂർണ്ണമായും 3D യിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

കഥയിൽ അധികം ശ്രദ്ധ കൊടുക്കാതെ തീയേറ്റർ അനുഭവം ലക്ഷ്യം വച്ചെടുത്ത പടമാണ് 2.0.ആദ്യഭാഗവുമായി താരതമ്യം ചെയ്യേണ്ട ഒരാവശ്യവുമില്ല.എന്തായാലും തീയേറ്റർ കാഴ്ചയിൽ ശരാശരക്ക് മുകളിൽ നിൽക്കുന്ന ആസ്വാദനം കിട്ടുമെന്നതുറപ്പ്.

ഒരു ഫാന്റസി ടൈപ്പ് കഥയെ സയൻസ് ഫിക്ഷനാക്കിയെടുത്ത പടമാണ് 2.0.ലോജിക് ആസ്ഥാനതാണെങ്കിൽ പോലും പടത്തിനെ അതൊന്നും പ്രകടമായി ബാധിക്കുന്നില്ല.ട്രയ്ലറിൽ മോശമായി തോന്നിയ സീനുകളെല്ലാം തീയേറ്ററിൽ കാണുമ്പോൾ നന്നായിട്ടുണ്ട്.

കഥയിലോട്ട് കടക്കുകയാണെങ്കിൽ ആദ്യഭാഗത്തിന്റെ തുടർച്ച ആയി തന്നെയാണ് കഥ നടക്കുന്നത്..പെട്ടെന്നൊരു ദിവസം ഫോണുകൾ പറന്നുപോവാൻ തുടങ്ങുന്നതും അതിനുപിന്നിലെ അന്വേഷണങ്ങളും.

ലാഗ് അടിപ്പിക്കുന്ന സീനുകൾ :

ലാഗ് ഒന്നും ഇല്ല.ഒഴുക്കിൽ തന്നെ കാണാം.എങ്കിലും ക്ലൈമാക്സ് ഫൈറ്റ് അല്പം നീളം കൂടിയപോലെ തോന്നി.

മികച്ചുനിന്ന രംഗങ്ങൾ :

-3D നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

-സിനിമയിൽ ഏറ്റവും ഗംഭീരമായി തോന്നിയത് സറൗണ്ട് ഉപയോഗപ്പെടുത്തിയ രീതിയാണ്.ഫോണ് വൈബ്രേറ്റ് ചെയ്യുന്ന സീനിലോക്കെ തരിപ്പ് കാരണം എഴുന്നേറ്റ് ഓടാൻ തോന്നും.

-ആദ്യഭാഗത്തിലെ റെഡ് ചിപ്പ് ചിട്ടിയെ ഓർമ്മപ്പെടുത്തുന്ന ക്ലൈമാക്സ് സീനുകൾ.

വിധി :

ഹോളിവുഡ് സങ്കേതവിദ്യക്കു മുന്നിൽ പലപ്പോഴും പകച്ചു നിൽക്കുന്ന ഇന്ത്യൻ സിനിമകൾക്ക് അഭിമാനമായി ഹോളിവുഡ് സാങ്കേതികതികവിൽ ഒരു വിട്ടുവീഴ്ചയും കൂടാതെ ശങ്കർ ഒരുക്കിയ ദൃശ്യവിസ്മയം തന്നെയാണ് 2.0. മനോഹരമായ VFX വർക്കും അതിഗംഭീരമായ 3D വിസ്മയ കാഴ്ചകളും സമ്മാനിക്കുന്ന ചിത്രം പ്രേക്ഷകന് യാതൊരു മടുപ്പും സമ്മാനിക്കുന്നില്ല.കഴിയാവുന്നതും അടുത്തുള്ള ഏറ്റവും മികച്ച തീയേറ്ററിൽ നിന്ന് തന്നെ കാണുക.

Scroll to Top