സ്ലിമ്മായി പുത്തൻ മേക്ക്ഓവറിൽ മീന,സോഷ്യൽ മീഡിയയിൽ വൈറലായി ഫോട്ടോസ്.

മലയാള സിനിമയിലെ സ്വപ്നസുന്ദരി എന്ന പട്ടമുള്ള നടിയാണ് മീന.തെന്നിന്ത്യൻ ചലച്ചിത്തിലുള്ള ഒരു ചലച്ചിത്രനടിയാണ്. മീന എന്ന വിളിപ്പേരിലാണ് മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം. ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്.ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം.

തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടിയെത്തി. എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങൾ കൂടുതൽ.മുത്തു, എജമാൻ, വീര , അവൈ ഷണ്മുഖി, മുടമേസ്ത്രി എന്നിവയാണ് മീനയുടെ തമിഴിലെ പ്രദർശനവിജയം നേടിയ ചിത്രങ്ങൾ. രജനികാന്തിന്റെ കൂടെ ബാല‌താര‌മായും, പിന്നീടെ വളർന്നപ്പോൾ നായികയായും അഭിനയിച്ചു എന്നൊരു പ്രത്യേകത കൂടിയുണ്ട് മീനയ്ക്ക്. തമിഴ് സിനിമയായ മുത്തു ജപ്പാനിൽ പ്രദർശനവിജയം നേടിയതോടുകൂടി മീനയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയും ലഭിച്ചു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ മേക്ക് ഓവറാണ്.ഇൻസ്റ്റാഗ്റ്റമിലൂടെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.വിവാഹശേഷം നന്നായി വണ്ണം വച്ചിരുന്ന മീന മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി മലയാളത്തിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ പഴയ മീനയായി കിടിലൻ മേക്കോവറിൽ എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മീന. മീനയുടെ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ദൃശ്യത്തിലും ഷൈലോക്കിലും കണ്ട മീനയല്ല ഇപ്പോൾ. നന്നായി മെലിഞ്ഞ്, പ്രായം കുറഞ്ഞ ലുക്കിലാണ് താരം.

Scroll to Top