‘ഈ സിനിമയിലെ വേഷം ഞാൻ ചോദിച്ച് വാങ്ങിയതാണ്’: ദുൽഖർ സൽമാൻ – വീഡിയോ

ദുൽഖർ സൽമാൻ ആദ്യമായി തന്റെ വേഫെയ്റർ ഫിലിംസിന്റെ ബാനറിൽ നിർമിച്ച അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് .ഇപ്പോഴിതാ തന്റെ സിനിമയിലെ വേഷത്തെ കുറിച്ച് തുറന്നു പറയുകയാണ് ദുൽഖർ സൽമാൻ .അനൂപ് സത്യനോട് ഈ റോൾ താൻ ചോദിച്ച് വാങ്ങിയതാണെന്ന് ദുൽഖർ പറയുന്നത് .സിനിമയുടെ പ്രചാരണാര്‍ഥം കൊച്ചിയിൽ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ദുൽഖര്‍ ഇത് പറഞ്ഞത്.ആദ്യം ഈ സിനിമയിലേക്ക് നിർമ്മാതാവായാണ് താൻ വന്നതെന്നും പിന്നീട് കഥ ഇടയ്ക്കിടയ്ക്ക് കേട്ട് കഴിഞ്ഞപ്പോഴാണ് സിനിമയിലെ ബിപീഷ് പി(ഫ്രോഡ്) എന്ന കഥാപാത്രം ചെയ്യാൻ തോന്നിയതെന്നും ദുൽഖര്‍ പറഞ്ഞു.ദുൽഖറിന് പുറമെ കല്യാണി പ്രിയദർശൻ, അനൂപ് സത്യൻ, മേജർ രവി, ജോണി ആന്‍റണി, അൽഫോൺസ് ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ ഭാഗമായി.

മലയാളത്തിലെ ഏറ്റവും മികച്ച നടി എന്ന് വിശേഷിപ്പിക്കാവുന്ന ശോഭനയുടെയും മികച് നടനായ സുരേഷ് ഗോപിയുടെയും തിരിച്ചു വരവാണ് ഈ സിനിമ .ലാലു അലക്സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരും സന്ദീപ് രാജ്,വഫാ ഖദീജ,ദിവ്യ മേനോൻ,മീര നന്ദൻ,സൗബിൻ എന്നിവരും അതിഥി വേഷത്തിൽ എത്തുന്നു.ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലെക്സിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അവിടെ താമസമാക്കിയ നീന ഒരു സിംഗിൾ മദറും ഫ്രഞ്ച് അധ്യാപികയും കൂടിയാണ്. നീനയുടെ മകളാണ് നിക്കി എന്ന് വിളിക്കുന്ന നിഖിത. അറേഞ്ചഡ് വിവാഹത്തിനോട് മാത്രമേ നിഖിതക്ക് താല്പര്യമുള്ളൂ. അവരുടെ ഇടയിലേക്കാണ് ഇനിയും സർജിക്കൽ സ്‌ട്രൈക്കിന് ബാല്യം ബാക്കിയുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന മേജർ ഉണ്ണികൃഷ്ണന്റെ വരവ്. പക്ഷേ ഒരു വിവാഹ ചടങ്ങിനെത്തിയാൽ പോലും മുട്ടിടിക്കുന്ന ആള് കൂടിയാണ് മേജർ. അതോടൊപ്പം തന്നെ ഫ്രോഡ് എന്ന വിളിപ്പേരുള്ള ഒരു യുവാവും അവിടെ താമസക്കാരനാകുന്നു. ഇവരുടെ ജീവിതത്തിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.

Scroll to Top