ഞാൻ ഒരിക്കലും അവളുടെ ഭർത്താവായിരുന്നില്ല,അവളിലെ വേദനയെ എന്നോളം സ്വീകരിച്ച നല്ലൊരു സുഹൃത്തായിരുന്നു ഞാൻ ; വൈറൽ കുറിപ്പ്.

ക്യാൻസർ എന്ന വില്ലൻ ശരീരത്തിലോട്ട് കേറികഴിഞ്ഞാൽ പിന്നെ എങ്ങോളം ഇല്ലാത്തൊരു ഓട്ടമാണ്.ജീവനുകൾ കവർന്നെടുക്കാൻ ഒരു മടിയുമില്ലാത്തവൻ.അസുഖമാണെന്ന് അറിഞ്ഞാൽ പലരും ജീവിത പങ്കാളികളെ കളഞ്ഞിട്ട് പോകാറുണ്ട്.എന്നാൽ ഇവിടെ ഈ ദമ്പതികൾ മാതൃകയാകുകയാണ്.വേദനയിൽ താങ്ങായി നിൽക്കുന്നു.ധനേഷ് മുകുന്ദൻ തന്റെ ഭാര്യയെ കുറിച്ച് എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കുറിപ്പിന്റെ പൂര്ണരൂപം ഇങ്ങനെ,.ഞാൻ ഒരിക്കലും അവളുടെ ഭർത്താവായിരുന്നില്ല.അവളിലെ വേദനയെ എന്നോളം സ്വീകരിച്ച അവളുടെ ഒരു സുഹൃത്തായിരുന്നു ഞാൻ.വേദന പങ്കുവെക്കാമായിരുന്നെങ്കിൽ ഞാൻ ഏറ്റെടുത്തേനേ എല്ലാം.

അങ്ങനെയൊരു അവസരം നമുക്ക് ദൈവം തന്നില്ലല്ലോ എന്നുള്ള സങ്കടംമാത്രം.ഇത്‌ വിധിയൊന്നുമല്ല ദൈവത്തിന്റെ സ്നേഹസമ്മാനമാണ്.അവളെ സ്നേഹിക്കാനും പരിചരിക്കാനും എനിക്ക് ദൈവംതന്ന അവസരമാണ്.വിധിയെന്നുപറഞ്ഞു കണ്ണുനനക്കാൻ ഞങ്ങൾക്ക് സമയമില്ല.ശത്രുവിനെ സന്തോഷത്തോടെ നെഞ്ചിലേറ്റി അവളുടെ വള്ളത്തിലെ അമരക്കാരനായി ഞാനും തുഴയും.കര കാണുവോളം
കരയിലേക്കെത്താൻ ഇനി എട്ട്കീമോകടൽ കൂടി തുഴയണം.അതിനിടയിൽ ഇൻഫെക്‌ഷനായി വരുന്ന കാറ്റുംകോളും ഇടിയുംമിന്നലും.കളിക്കളത്തിലെ വെറുമൊരു എതിരാളികൾമാത്രം.ഓരോ രാവും പകലും ഉറക്കമില്ലാതെ ഉള്ളുനീറി ശരീരം തളരുമ്പോൾ.തൊണ്ടവറ്റി ശബ്ദം ഇടറുമ്പോൾ.വേദനയെ പല്ലുകൊണ്ട് കടിച്ചമർത്തുമ്പോൾ.ഞങ്ങൾക്ക് ലക്ഷ്യവും ചിന്തയും ഒന്നുമാത്രം.പൊരുതണം.ജയിക്കണം.ജീവിക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top