ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ആട് 2 റിലീസ് തീയതി പ്രഖ്യാപിച്ചു.ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായിട്ടാണ് ആട് തിയേറ്ററുകളിലെത്തുന്നത്.ആട് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.

ആട് ആദ്യ ഭാഗത്തില്‍ അഭിനയിച്ച ആളുകള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നത്.തീയേറ്ററിൽ കളക്ഷൻ വിജയം നേടാൻ കഴിയാതിരുന്ന ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ആദ്യമായാണ് വരുന്നത്.

മിധുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമാണ് ആട്: ഒരു ഭീകരജീവിയാണ് അഥവാ ആട്. ഒരു റോഡ് മൂവിയായി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ജയസൂര്യ, ഭഗത് മാനുവൽ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management