ആട് 3യുമായി ഫ്രൈഡേ ഫിലിം വീണ്ടും എത്തുകയാണ്.ഇത്തവണ 3ഡി രൂപത്തിലാണ് ചിത്രം എത്തുക.2019 ക്രിസ്തുമസ് റിലീസ് ആയിട്ടാണ് ചിത്രം എത്തുക.ആട് 2വിലെ എല്ലാവരും തന്നെ ഈ ചിത്രത്തിലും ഭാഗമാകും എന്ന് മിഥുൻ മനുവലും നിർമാതാവ് വിജയ് ബാബുവും അറിയിച്ചു.

ആദ്യ ദിനം കൊച്ചിയിൽ മൾട്ടികളിൽ 100 % ആളുകളെയും നിറച്ചാണ് ആട് 2 വിന്റെ റെക്കോർഡ് നേട്ടങ്ങളുടെ പട്ടിക ആരംഭിച്ചത്. പിന്നീട് അങ്ങോട്ട് കേരളക്കര എങ്ങും ആട് 2 തരംഗം ആഞ്ഞടിക്കുകയായിരുന്നു.കുട്ടികളും കുടുംബങ്ങളും ഒന്നടങ്കം ഷാജി പാപ്പനെ കാണാൻ തിയറ്ററുകളിലേക്ക് ഇരച്ചു കയറി.ഫ്രൈഡേ ഫിലിംസിന്റെ അടുത്ത ചിത്രം കോട്ടയം കുഞ്ഞച്ചൻ 2 ഇന്ന് ആട് 2 100ആം ദിന ചടങ്ങിൽ വെച്ചു പ്രക്യപ്പിക്കുകയുണ്ടായി. ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാതിരിക്കുന്നത്.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management