എന്റെ മുറിക്കുളിലേക്ക് ഒതുങ്ങുക ആയിരുന്നു,23 മത് വയസിൽ എടുത്ത തെറ്റായ തീരുമാനം : ആൻ അഗസ്റ്റിൻ.

ലാൽ ജോസ് സം‌വിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെയാണ്‌ ആൻ അഗസ്റ്റിൻ സിനിമയിലേയ്ക്ക് വരുന്നത്. ചലച്ചിത്ര നടനായിരുന്ന അഗസ്റ്റിന്റെ മകളായ ആൻ അഗസ്റ്റിന്റെ യഥാർത്ഥ പേര് അനാറ്റെ അഗസ്റ്റിൻ എന്നാണ്. 2013 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ കഥാപാത്രമവതരിപ്പിച്ച ആനിനെ തേടി അക്കൊല്ലത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു.ആൻ അഗസ്റ്റിൻ വിവാഹം കഴിച്ചത് പ്രസിദ്ധ ഛായാഗ്രാഹകനായ ജോമാൻ ടി. ജോണിനെയാണ്.രണ്ട് വർഷത്തോളം പ്രണയിച്ചാണ് വിവാഹം കഴിച്ചത്.എന്നാൽ ഇരുവരും വിവാഹ മോചിതരാകുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് നാളുകൾക്കു മുൻപാണ് ഈ വാർത്ത പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ വൈറൽ ആകുന്നത് താരത്തിന്റെ വാക്കുകളാണ്. വിവാഹ മോചനത്തെകുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളുപ്പെടുത്തിയത്. ആൻ അഗസ്റ്റിന്റെ വാക്കുകൾ ഇങ,ഇരുപത്തി മൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്ന് എടുത്ത ഒരു തീരുമാനം.

പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍. ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി.‘സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു, ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ.

Scroll to Top