31 ആം പിറന്നാളിന് ആര്യയ്ക്ക് സർപ്രൈസ് പാർട്ടി ഒരുക്കി സുഹൃത്തുക്കൾ ; വിഡിയോ

ടെലിവിഷൻ അവതാരകയും മോഡലും അഭിനേത്രിയുമാണ് ആര്യയെ പ്രേക്ഷകർക്ക് പരിചിതമാണ്. നിരവധി ആരാധകരും താരത്തിന് ഉണ്ട്.ഏഷ്യാനെറ്റിലെ ടെലിവിഷൻ ഷോ ആയ ബഡായി ബംഗ്ലാവിലെ ഹാസ്യ കഥാപാത്രം ഏറെ ശ്രേദ്ധേയമാണ്.ബിഗ് ബോസിലും മത്സരാർഥി കൂടെയായിരുന്നു ആര്യ.ബിഗ് ബോസില്‍ ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചിരുന്നത്. ഷോയില്‍ അവസാനം വരെ പിടിച്ചുനിന്ന ശേഷമായിരുന്നു നടി തിരിച്ചെത്തിയത്. ബിഗ് ബോസ് രണ്ടാം സീസണിലെ ഫൈനലിസ്റ്റുകളില്‍ ഒരാളായി ആര്യയെ പ്രേക്ഷകര്‍ പ്രവചിച്ചിരുന്നു.

ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു കാരം. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ താരം എത്താറുണ്ട്.അതിനെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.മിക്കപ്പോഴും സൈബർ വിമർശനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്.കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ആര്യയുടെ സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് ബർത്ത് ഡേ പാർട്ടിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മണി ഹീസ്റ്റ് തീമിലാണ് 31 ആം പിറന്നാൾ ആഘോഷമാക്കിയത്. ബ്ലാക്ക് ഡ്രസ്സിൽ അതീവ സുന്ദരിയായാണ് താരം ബർത്ത് ഡേ പാർട്ടിയ്ക് എത്തിയത്.

Scroll to Top