34 മത് പിറന്നാൾ കുടുംബത്തിനും സുഹൃത്തുകൾക്കുമൊപ്പം ആഘോഷിച്ച് അഭയ ഹിരൺമയി

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിച്ചിരുന്നത്.2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.

അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയ്ക്ക് നേരെ വിമർശനങ്ങളും കളിയാക്കലുകളും എത്തിയിരുന്നു.എന്നാൽ താരം അതൊന്നും തന്നെ വകവെച്ചിരുന്നില്ല. വസ്ത്ര ധാരണത്തിന്റെ പേരില്‍ നടിക്ക് എതിരെ വിമര്‍ശനവും എത്താറുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.34ാം പിറന്നാൾ ആഘോഷിച്ചതിലുള്ള പോസ്റ്റ്‌ ആണ് താരം പങ്കുവെച്ചിട്ടുള്ളത്.ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ആണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.കുറിപ്പിൽ പറയുന്നത് ഇങ്ങനെ,

ജന്മദിനത്തിൽ സ്നേഹവും ആശംസയും അറിയിച്ചവർക്കു നന്ദി. എപ്പോഴും പറയാറുള്ളതു പോലെ നിങ്ങളുടെ സ്നേഹത്തോടു ഞാൻ കടപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ഞാൻ പിറന്നാൾ ആഘോഷിച്ചു. എനിക്ക് ഇനിയും അവരെ വേണം. അവരെ ഒരിക്കലും മതിയാകില്ല. എല്ലാത്തിനു നന്ദി. എനിക്ക് നിങ്ങളെ അറിയാവുന്നതിനേക്കാൾ നന്നായി നിങ്ങൾക്ക് എന്നെ അറിയാം. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയട്ടെ.

Scroll to Top