അവസാനം കണ്ടിറങ്ങുമ്പോ കഷണ്ടി തലയില്‍ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത്’; അഭയ ഹിരൺമയി !!

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്.വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പേരില്‍ ഏറെ വി മര്‍ശനങ്ങള്‍ ഇരുവരും പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയ്ക്ക് നേരെ വിമർശനങ്ങളും കളിയാക്കലുകളും എത്തിയിരുന്നു. എന്നാൽ താരം അതൊന്നും തന്നെ വകവെച്ചിരുന്നില്ല.പലപ്പോഴും അതിനൊക്കെ തന്നെ മറുപടി നൽകിയിട്ടുമുണ്ട്.

ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.ഇപ്പോഴിതാ, തന്റെ അമ്മാവന്‍ കൂടിയായ നടന്‍ കൊച്ചു പ്രേമന്‍ വിടവാങ്ങിയിരിക്കുകയാണ്. അമ്മാവനെക്കുറിച്ച് ഹൃദയം തൊടുന്നൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭയ.. താൻ കണ്ട പൂർണ കലാകാരനാണ് കൊച്ചു പ്രേമനെന്നും അഭയ ഹിരൺമയി കുറിക്കുന്നു.അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത് ….എല്ലാ പ്രാവശ്യത്തെയും പോലെ .. ചില്ലു കൂട്ടിലെ അവാർഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട് …വഴിയിൽ വലിച്ചെറിയുന്ന മിട്ടായി തുണ്ടു പോലും മാമന്‍റെ വീട്ടിലെ ഫ്ലവർക്കേസിലെ ഫ്ലവർ ആണ് .. മണിക്കൂറുകളോളം ഇരുന്നു അതിനു വേണ്ടി അസ്വദിച്ചു പണിയെടുക്കുന്നത് കാണുമ്പോ ഞാൻ ഈ കലാകാരന്റെ മരുമകൾ ആണല്ലോ എന്ന് എത്ര വട്ടം അഭിമാനം കൊണ്ടിട്ടുണ്ട്…

കുടുംബത്തിലെ ഏറ്റവും സീരിയസ് ആയിട്ടുള്ള എന്നാൽ വല്ലപ്പോഴും വായ തുറന്നാൽ ചുറ്റും ഇരിക്കുന്നവർക്ക് ചിരിക്കാൻ വകയുണ്ടാകും ….ഞാൻ കണ്ട പൂർണ കലാകാരന് ,കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിനു പരാതികലും പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങൾ തന്നതിനഉം ഒക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ!! Anniekuttyudae രാജു അണ്ണന്, ഞങ്ങളുടെ രാജു മാമ്മന്.എന്നാണ് അഭയ കുറിച്ചത്.കഴിഞ്ഞ വർഷത്തെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്സിൽ ചലച്ചിത്ര പ്രതിഭ പുരസ്‌കാരം നേടിയവരിൽ ഒരാൾ നടന്‍ കൊച്ചുപ്രേമന്‍ ആണ്.മാമൻ കുടുംബത്തിന്റെ അഭിമാനമാണെന്നാണ് ചിത്രം പങ്കുവെച്ച് അഭയ കുറിച്ചത്.ഇതിന് മുമ്പും അഭയ അമ്മാവന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്.

‘ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വര്‍ണക്കമ്മൾ കൊണ്ട് തന്നു. പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മൽ. കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ.പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും ..ഞങ്ങള്‍ പെണ്കുട്ടികള്‍ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും ….ഞങ്ങടെ ‘ഗിഫ്റ് ബോക്സ്’ ആണ് മാമ്മൻ’- അഭയ കുറിച്ചു.

Scroll to Top