അഭയ ഹിരണ്മയിയുടെ ഫോട്ടോഷൂട്ട് മേക്കപ്പ് വിഡിയോ ; ഹോട്ടെന്ന് ആരാധകർ !! വൈറൽ വിഡിയോ

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പേരില്‍ ഏറെ വി മര്‍ശനങ്ങള്‍ ഇരുവരും പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലായ്‌പ്പോഴും വൈറലാണ്. ഗോപിയുടെ സംഗീതത്തിൽ പിറന്ന ചില പാട്ടുകൾ പാടിയിട്ടുളള ഒരാളുകൂടിയാണ് അഭയ. 2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.ഇപ്പോഴിതാ അഭയയുടെ പുതിയ ഫോട്ടോഷൂട്ട് പുറത്തിറങ്ങിയിരിക്കുകയാണ്.നീളൻ പട്ടു പാവാടയും ബ്ലൗസും അണിഞ്ഞാണ് ഫോട്ടോയിൽ അഭയ ഹിരൺമയി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘ഇതാ കുറച്ച് ചിത്രങ്ങൾ, സന്തോഷത്തോടെ സമർപ്പിക്കുന്നു’ – എന്ന അടിക്കുറിപ്പോടെയാണ് അഭയ ഹിരൺമയി പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. ഇതിന്റെ ചില വീഡിയോസ് ഫോട്ടോഷൂട്ടിൽ താരത്തിനെ മേക്കപ്പ് ചെയ്ത ശ്രീഗേഷ് വാസൻ പോസ്റ്റ് ചെയ്താണ് ഇപ്പോൾ വൈറലാവുന്നത്. ഹോട്ട് ലുക്കാണല്ലോ എന്നാണ് ആരാധകർ പറയുന്നത്. ജോഷുവ എന്ന സിനിമയിലാണ് അഭയ അവസായമായി പാടിയത്.

Scroll to Top