സ്റ്റാർ മാജിക് താരം അഭി മുരളി ; വധുവിന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങി ചെക്കൻ, പൊട്ടി കരഞ്ഞു വധു!!

സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധനേടിയ അഭിരാമി മുരളി വിവാഹിതയായി.ഡയാൻ എന്നാണ് അഭിയുടെ വിദേശിയായ ഭർത്താവിന്റെ പേര്. മിസ് മലയാളി 2020 വിജയിയായ അഭി നർത്തകിയും, കളരി അഭ്യാസിയും, ബോക്‌സറുമെല്ലാമാണ്.കേരള ശൈലിയിൽ ഗുരുവായൂരിൽവെചാണ് വിവാഹിതരായത്.

ശേഷം നടന്ന വിവാഹ ചടങ്ങിൽ കേരളീയ വേഷത്തിലാണ് ഇരുവരും എത്തിയത്.വിവാഹ ശേഷം വധുവിന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങി ഡയാൻ.ഇത് കണ്ട അഭി പൊട്ടിക്കരയുന്നതും വിഡിയോയിൽ കാണാം.

കേരളത്തിന്റെ പാരമ്പര്യം പേറുന്ന വേഷവിധാനങ്ങളാണ് അഭിയും ഭർത്താവും വിദേശത്തുനിന്നുള്ള സുഹൃത്തുക്കളും അണിഞ്ഞിരുന്നത്.അഭിയുടെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒരു വിദേശിയെ വിവാഹം കഴിക്കുക എന്നത്. ഒടുവിൽ അഭി കളരി അഭ്യസിക്കുന്ന ഇടത്ത് ചികിത്സയ്ക്ക് വന്ന യൂറോപ്പുകാരനെ വരനാക്കിയിരിക്കുകയാണ് അഭി. നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയിരിക്കുന്നത്.

Scroll to Top