ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു; യൂറോപ്യൻ ചെക്കനെ സ്വന്തമാക്കിയ കഥപറഞ്ഞ് അഭിരാമി !!വിഡിയോ

സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധനേടിയ അഭിരാമി മുരളി വിവാഹിതയായി.ഡയാൻ എന്നാണ് അഭിയുടെ വിദേശിയായ ഭർത്താവിന്റെ പേര്. മിസ് മലയാളി 2020 വിജയിയായ അഭി നർത്തകിയും, കളരി അഭ്യാസിയും, ബോക്‌സറുമെല്ലാമാണ്.കേരള ശൈലിയിൽ ഗുരുവായൂരിൽവെചാണ് വിവാഹിതരായത്.ശേഷം നടന്ന വിവാഹ ചടങ്ങിൽ കേരളീയ വേഷത്തിലാണ് ഇരുവരും എത്തിയത്.വിവാഹ ശേഷം വധുവിന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങി ഡയാൻ.ഇത് കണ്ട അഭി പൊട്ടിക്കരയുന്നതും വിഡിയോയിൽ കാണാം.

കേരളത്തിന്റെ പാരമ്പര്യം പേറുന്ന വേഷവിധാനങ്ങളാണ് അഭിയും ഭർത്താവും വിദേശത്തുനിന്നുള്ള സുഹൃത്തുക്കളും അണിഞ്ഞിരുന്നത്.അഭിയുടെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒരു വിദേശിയെ വിവാഹം കഴിക്കുക എന്നത്. ഒടുവിൽ അഭി കളരി അഭ്യസിക്കുന്ന ഇടത്ത് ചികിത്സയ്ക്ക് വന്ന യൂറോപ്പുകാരനെ വരനാക്കിയിരിക്കുകയാണ് അഭി.

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നാണ് അഭി തങ്ങളുടെ ബന്ധത്തെ വിശേഷിപ്പിച്ചത്. അഞ്ചുവർഷം കഴിഞ്ഞേ കല്യാണം കഴിക്കു എന്ന് പറഞ്ഞിരുന്ന ഡയാനെക്കൊണ്ട് അഞ്ചുമാസത്തിൽ കല്യാണം കഴിപ്പിച്ചു എന്നാണ് അഭി പങ്കുവെച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയിരിക്കുന്നത്.

Scroll to Top