കരളലിയും ഈ കഥ കേട്ടാൽ. എന്നാൽ കഥയല്ലിത് ജീവിതമാണ് അതെ, അഭിരാമി എന്ന ഒന്നേ മുക്കാൽ വയസുള്ള മകളുടെ ജീവിതം. ആലപ്പുഴ അനിൽകുമാർ . ആര്യ ദമ്പതികളുടെ മകൾ അഭിരാമിയുടെ ജീവിതമാണ് ഇവിടെ പറയുന്നത്.

ജനിച്ച് 2 മാസം മുതൽ തുടങ്ങിയതാണ് അഭിരാമി വേദന അനുഭവിക്കാൻ. കരൾ രോഗസംബന്ധമായ ആദ്യ ശസ്ത്രക്രിയ 🗓2016 ആഗസ്ത് മാസമാണ് എറണാകുളം അമൃത ആശുപത്രിയിൽ നടന്നത്. അസുഖത്തിന് അൽപ്പം ഒരു ആശ്വാസം ലഭിച്ചെങ്കിലും വിധിയുടെ കറുത്ത കരങ്ങൾ അഭിരാമിക്ക് പുറകിൽ തന്നെയുണ്ടായിരുന്നു. ഇതിനോടകം തന്നെ അഭിരാമിയുടെ ആദ്യ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഡ്രൈവറായ അനിൽകുമാറിന്റെ സർവ്വസമ്പാദ്യങ്ങളും തീർന്നു കഴിഞ്ഞു. തുടർന്ന് എറണാകുളം അമൃത ആശുപത്രിയിലെ ചിലവുകൾ താങ്ങാനാക്കാത്ത സാഹചര്യത്തിൽ ഹോസ്പിറ്റൽ അധികൃതരുടെ നിർദ്ദേശ പ്രകാരം അഭിരാമിയെ തിരുവനംന്തപുരം ശ്രീ അവിട്ടം തിരുനാൾ (SAT) ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. നാല് മാസത്തെ SAT ചികിത്സയ്ക്ക് ശേഷം തുടർചികിത്സയ്ക്കായി അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് വിദഗ്ദ പരിശോധനയിലൂടെ കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ഏക പ്രതിവിധി എന്ന് കോട്ടയം മെഡിക്കൽ കോളേജ് ഡോക്ടർ സംഘം നിർദേശിച്ചു. കൂടാതെ ഏറ്റവും കുറഞ്ഞ ചിലവിൽ ആധുനികയന്ത്ര സഹായത്തോടെ ഈ ശസ്ത്രക്രിയ ചെയ്യുന്നതിനായി അഭിരാമിയെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റുവാനും പറഞ്ഞു. ഡോക്ടർ ഗീതാ മാമൈലിന്റെ ചികിത്സയിലാണ് അഭിരാമി ഇപ്പോൾ. ഇതു വരെയുള്ള ചികിത്സയ്ക്കായി അനിൽക്കുമാറിന്റെ ചില അടുത്ത സുഹൃത്തുക്കളും നാട്ടുകാരുമാണ് സഹായിച്ചത്. ഇനി 20 ലക്ഷം രൂപയും പകരം നല്കാൻ ഒരു കരളുമാണ് അഭിരാമിയുടെ പുഞ്ചിരി നിലനിർത്തുന്നതിനായി ആവശ്യം.

ലോകത്തിന്റെ എല്ലാ കോണുകളിലും മലയാളികൾ ഉണ്ടെന്ന് അറിയാം അവരിൽ പലരും പിതാവും മാതാവും മക്കളും മുത്തശ്ശനും മുത്തശ്ശിയുമൊക്കെയാണ്. സ്വന്തം കുടുംബത്തിൽ ഒരു ആപത്ത് വരുമ്പോൾ എല്ലാപേരും ഒത്ത് നിൽക്കുന്നത് പോലെ അഭിരാമിയെ സ്വന്തം മകളായി കണ്ട് സഹായിച്ചു കൂടെ. ഇന്ത്യയിലെ എതൊരു നാടിനെക്കാലും നമ്മുടെ കേരളം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൈകോർത്ത് ചരിത്രം തിരുത്തിയതാണ്. നമ്മുടെ മകൾ അഭിരാമിക്ക് വേണ്ടി ഒരിക്കൽ കൂടി നമുക്ക് കൈ കോർക്കാം.

ഈ സന്ദേശം എത്തുന്ന കൈകളിൽ നിന്ന് ആയിരമായിരം പേർക്ക് ഷെയർ ചെയ്യുക, കുടാതെ നല്കിയിരിക്കുന്ന നംബരിൽ വിളിച്ച് കാര്യങ്ങൾ തിരക്കി കഴിയുന്ന സഹായം ഈ പിഞ്ചോമനയ്ക്കായി നല്കുക.

അഭിരാമി മോളുടെ കൂടുതൽ വിവരങ്ങൾ.

ഹോസ്പിറ്റൽ

ആസ്റ്റർമെഡിസിറ്റി എറണാകുളം 04846699999

Hospital ID no- 300192484

Doctor- ഗീതാമാമൈൽ

അഭിരാമിയുടെ മേൽവിലാസം.

അനിൽകുമാർ റ്റി.ജി
തെക്കേച്ചിറയിൽ ഹൗസ്
തലവടി സൗത്ത്
ആലപ്പുഴ.
Pin code-689572
9605216016
9048644145

Account Details
Anil Kumar TG
Ac no-17290100026051
Bank- Federal Bank
Branch -OTHERA
IFSC CODE-FDRL0001729

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management