ക്രിസ്തുമസ് സ്‌പെഷ്യൽ ഫോട്ടോകളുമായി പ്രിയ നായികമാർ ; ചുവപ്പിൽ തിളങ്ങിയ നായികമാരെ ഏറ്റെടുത്ത് ആരാധകരും !!!

നാടെങ്ങും ക്രിസ്മസ് ആഘോഷത്തിരക്കിലാണ്. കേക്ക് മുറിച്ചും പുൽകൂട് ഒരുക്കിയും ആശംസകൾ നേർന്നും ആളുകൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. തിരക്കുകൾക്കിടയിലും സിനിമാതാരങ്ങളും ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുകുറവും വരുത്തിയിട്ടില്ല. വൻ ഒരുക്കത്തോടെയാണ് ഇത്തവണയും താരങ്ങൾ‌ ക്രിസ്മസ് ആഘോഷങ്ങൾ പൊടിപൊടിക്കുന്നത്. ക്രിസ്മസ് പ്രമാണിച്ച് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുടെയും ആഘോഷങ്ങളുടെയും ഭാഗമാവുകയാണ് മലയാളത്തിലെ താരസുന്ദരികൾ. യുവതാരനിരയിലുള്ള പല നടിമാരും വേറിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റുമായി ആരാധകമനം കവരുന്നുണ്ട്. ചുവപ്പിന്റെ ശോഭ വിതറിയെത്തിയ നായികമാർക്കെല്ലാം മികച്ച സ്വീകരണമാണ് സോഷ്യൽ മീഡിയ നൽകുന്നത്.

പലരും അവരുടെ ഇൻസ്റ്റാഗ്രാം പേജിലും മറ്റുമൊക്കെയായി ക്രിസ്മസ് വേഷത്തിലും അല്ലാതെയും വ്യത്യസ്തമായ ഫോട്ടോകളാണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുൽക്കൂടൊരുക്കുന്നത് മുതൽ ക്രിസ്മസ് യാത്രകൾ വരെ നീളുന്ന വേറിട്ട ചിത്രങ്ങൾ നടിമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമാസെറ്റിലെ ക്രിസ്മസ് ആഘോഷങ്ങളും സഹതാരങ്ങൾക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷനിമിഷങ്ങളുമൊക്കെ താരങ്ങൾ പങ്കുവെച്ചതോടെ ഇത്തവണ ക്രിസ്മസ് മധുരം കൂടുകയാണ്. താരങ്ങൾ പങ്കുവെക്കുന്ന ക്രിസ്മസ് ചിത്രങ്ങൾക്കെല്ലാം താഴെ ഒട്ടേറെ കമ്മന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. പലതും ആരാധകർ അവരുടെ പ്രിയതാരങ്ങൾക്ക് നേരുന്ന ക്രിസ്മസ് ആശംസകളാണ്.

ക്രിസ്മസ് വേഷത്തിൽ മലയാളി നായികമാരുടെ സൗന്ദര്യം ഇരട്ടിയാവുന്നു എന്നാണ് സോഷ്യൽ മീഡിയ ആരാധകരുടെ പക്ഷം. സാനിയ ഇയ്യപ്പൻ, നമിത പ്രമോദ്,രമ്യ പണിക്കർ,ഇഷാനി കൃഷ്ണ തുടങ്ങിയ വൻ താര നിരയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറിയത്. കൂടാതെ കുഞ്ചാക്കോ ബോബൻ , പേർളി ശ്രീനിഷ് കുടുംബം എന്നിവരും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.ചില താരങ്ങളാകട്ടെ സാന്റയായി മാറിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.

Scroll to Top