തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ തമിഴ് താരങ്ങൾ : ഫോട്ടോകൾ.

തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ താരങ്ങളുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.തമിഴ് നടൻ ഇളയദളപതി വിജയ് ജനങ്ങൾക്കൊപ്പം ക്യു നിന്നാണ് വോട്ട് ചെയ്തത്.കൂടാതെ തമിഴ് താരങ്ങളായ
ജ്യോതിക,സൂര്യ,കാർത്തി,ധനുഷ്,കമൽഹാസൻ,ശ്രുതിഹാസൻ,രജനികാന്ത്,അജിത്ത്‌ എന്നുവരും വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു.മൂന്നര ലക്ഷം ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിശ്ചയിച്ചിട്ടുണ്ട‌്.12 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 96 ലോക്‌സഭാ സീറ്റുകളില്‍ നാളെ വോട്ടെടുപ്പ് ആരംഭിച്ചു .തമിഴകരാഷ‌്ട്രീയത്തിലെ ഉന്നതനേതാക്കളായിരുന്ന എം കരുണാനിധിയും ജയലളിതയുമില്ലാതെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ‌ാണ‌ിത‌്.

5.99 കോടി വോട്ടർമാർക്കായി 67720 പോളിങ് ബൂത്തുകളാണ‌് സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ 60 ശതമാനം ബൂത്തുകളിലും വെബ് ടെലികാസ്റ്റ് ഉണ്ടാകും. 822 പേർ ലോക‌്സഭയിലേക്കും 269 പേർ നിയമസഭയിലേക്കും മത്സരിക്കുന്നു.തമിഴ്‌നാട് 38, കര്‍ണാടക 14, മഹാരാഷ്ട്ര 10, യുപി 8, അസം, ബീഹാര്‍, ഒഡീഷ 5 വീതം, ഛത്തീസ്ഗഡ്, ബംഗാള്‍, ജമ്മുകശ്മീര്‍ 3 വീതം, മണിപ്പൂര്‍, ത്രിപുര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ്. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഇതിനൊപ്പം വോട്ടെടുപ്പ് നടക്കും.

Ajith Voting:

Dhanush Voting