അദിതിയുടെ ലുക്കിന് യാത്രയ്ക്ക് കൂട്ടായി ഇനി മുതൽ ഓഡി ക്യു 7 താരത്തിനൊപ്പം.

സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ സുജാതയായി അടുത്തിടെ മലയാളികളുടെയും ഇഷ്ടം കവർന്ന താരമാണ് അദിതി റാവു ഹൈദരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘പ്രജാപതി’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ ഈ നര്‍ത്തകി വലിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു ‘സൂഫിയും സുജാതയും’. ചിത്രത്തിലെ അദിതിയുടെ അഭിനയവും പാട്ടുസീനുകളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.

രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് അദിതി റാവു ഹൈദരി. 2007ൽ തമിഴ് ചിത്രമായ ‘സ്രിംഗാരം’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഇതിലെ ദേവദാസി കഥാപാത്രം അദിതിയ്ക്ക് ഏറെ പ്രശസ്തി സമ്മാനിച്ചു. ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത മറ്റൊരു ചിത്രം 2011ൽ സുധീർ മിശ്ര സംവിധാനം ചെയ്ത ‘യേ സാലി സിന്ദഗി’ ആയിരുന്നു.

ഈ ചിത്രം അവർക്ക് മികച്ച സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. റോക്സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 2018ൽ ‘പത്മാവതി’ എന്ന സിനിമയിൽ അദിതി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.തെലുങ്ക് ചിത്രം ‘മഹാസമുദ്രം’, ദുൽഖർ നായകനാവുന്ന ‘ഹേ സിനാമിക’ എന്നീ ചിത്രങ്ങളിലും അദിതിയുണ്ട്.

അദിതിയുടെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പുതിയ കാർ എടുത്തു എന്നുള്ളതാണ്.ഔഡി ക്യൂ 7 എന്ന കാർ ആണ് എടുത്തത്.താരം പുതിയ വാഹനം സ്വന്തമാക്കിയ വിവരം മുംബൈ വെസ്റ്റ് ഔഡിയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

നവാര ബ്ലൂ നിറത്തിലുള്ള ക്യൂ 7 ആണ് അദിതി സ്വന്തമാക്കിയത്.പ്രീമിയം പ്ലസ് മോഡലിന് 82.49 ലക്ഷം രൂപയും ടെക്നോളജി മോഡലിന് 89.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.പെട്രോൾ എൻജിൻ മാത്രമായിട്ടാണ് പുതിയ ക്യൂ 7 എത്തിയത്. 3 ലീറ്റർ വി6 ടിഎഫ്എസ്ഐ പെട്രോൾ എൻജിന് 340 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്.

Scroll to Top