സ്വന്തം ഉള്ള്പിടയുമ്പോഴും പറയുന്ന വാക്കുകൾ ഉണ്ട്,കുഴപ്പമൊന്നും ഇല്ല,മരുന്ന് കഴിച്ചാൽ മാറുന്ന അസുഖമേ ഉള്ളൂ ; വൈറൽ കുറിപ്പ്.

പത്തു വയസുകാരിയുടെ മരണം അമീബിക് മെനിഞ്ചൈറ്റിസ് ആണെന്ന് പ്രഥമിക നിരീക്ഷണം.ഞെട്ടലോടെയാണ് ആ വാർത്ത ഞാനും അറിയുന്നത്.എന്റെ നാട്ടിലെ ഒരു പത്തു വയസുകാരിയുടെ മരണത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന അമീബിക് PARASITE Naegleria fowleri യുടെ സാന്നിധ്യം മെന്നു സംശയം.പഠിക്കുന്ന സമയങ്ങളിൽ പാരാസൈറ്റോളജി(പരാന്നഭോജികൾ കലെ കുറിച്ചുള്ള പഠന ശാസ്ത്രം) ബോറിങ് ക്ലാസ്സുകളിൽ കേട്ട നെഗലേറിയ ഫൗൾഡറി എന്ന അപൂർവ പാര്സിറ്റിന്റെ LIFE CYCLE (ജീവിത ചക്രം :രോഗം പരത്തുന്ന രീതി ) കേട്ട് ഉറക്കത്തിൽ നിന്നുണർന്ന ക്ലാസ്സ്‌റൂം ലേ ഓര്മ വരുന്നു.അമേരിക്ക യിലെ നോർത്തേൺ സ്റ്റേറ്റ്സ് കളിൽ ശുദ്ധജലതടാകങ്ങളിൽ അപൂർവമായി കാണപ്പെടുന്ന ഈ രോഗാണു മനുഷ്യരിലേക്ക് രോഗം പരത്തുന്നത് തടാകങ്ങളിൽ നീന്തുന്ന മനുഷ്യരുടെ മൂക്കിലൂടെ തലച്ചോറിലേക്കാണ് പകരുന്നത് അതിലൂടെ മാരകമായ മസ്‌തിഷ്‌ക ജ്വരം വന്നു രോഗി അതി വേഗം മരണത്തിലേക്ക് കടക്കും എന്നുള്ള അദ്ധ്യാപകന്റെ വാക്കുകൾ.ക്ലാസ് എടുക്കുന്നതിനിടയിൽ ഞങ്ങളുടെ അദ്ധ്യാപകൻ ആസിഫ് സർ പറഞ്ഞ വാക്കുകളാണ് ഈ വാർത്ത കാണുമ്പൊൾ ഓര്മ വരുന്നത്.”ഇത് നമുക്ക് അത്രേം പ്രധാനപ്പെട്ട PARASITE അല്ല.1962 കളിൽ 111 രോഗികളിൽ ആണ് ഈ രോഗാണുവിന്റെ സാന്നിധ്യം ഔദ്യോഗികമായി റിപ്പോർട്ട് ചയ്യപ്പെട്ടിട്ടത് .. ഏഷ്യൻ രാജ്യങ്ങളിൽ ഈ രോഗാണുവിന്റെ EPIDEMIC AREA (പകർച്ച വ്യാധി പ്രദേശങ്ങൾ )ഉൾപ്പെടുന്നില്ല എന്ന്” ഇന്ന് ഇന്ത്യയിൽ എന്നല്ല എന്റെ കൊച്ചു കേരളത്തില് ഈ രോഗാണു റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഞെട്ടലുളവാക്കുന്നു..ഒരു മാരകമായ വൈറസ് നെ തുടച്ചു നീക്കിയതിന്റെ ആഹ്ലാദം അനുമോദനങ്ങൾ ഏറ്റു വാങ്ങുന്ന ഈ സാഹചര്യത്തിൽ കൂടുതൽ മാരകമായ രോഗങ്ങൾ ലോകമൊട്ടും വ്യാപിക്കുന്നു എന്നതിന്റെ അപായ സൂചനയായും നമുക്കിതിനെ കാണേണ്ടി വരും.

പ്രളയം തന്ന സാമ്പത്തികമായ നഷ്ടങ്ങളല്ല.മാരകമായ രോഗങ്ങളുടെ സാന്നിധ്യത്തെ ആണ് നാം കൂടുതൽ ഭയക്കേണ്ടത് എന്നുള്ള സൂചനയും കൂടി ഈ ഒരു രോഗ നിർണയം നമ്മെ ബോധ്യപ്പെടുത്തുന്നു.പ്രളയത്തിന് ശേഷം വാർത്തകളിൽ തടാകങ്ങളിലും നദികളിലും അപൂർവ ഇനം മത്സ്യത്തെ കാണുന്നു എന്ന വർത്തകളോടൊപ്പം ഒരുപാടു മാരകമായ അണുക്കളും കൂടെ പ്രളയത്തിലൂടെ നമ്മുടെ കൊച്ചു കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട് എന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഉയർന്ന ചൂടിനെ തരണം ചെയ്യാൻ കഴിയുന്ന Naegleria fowleri എന്ന ഈ രോഗാണു വിന്റെ trophozoite എന്ന ലാർവ യാണ് രോഗം പരത്തുന്നത്.ഒരു തവണ കൂടി മാരകമായ പകർച്ച വ്യാധികൾ കൊണ്ട് നമ്മുടെ നാടിനെ ദൈവം പരീക്ഷണത്തിന് വിട്ടു കൊടുക്കല്ലേ എന്നുള്ള നെഞ്ചുരുകിയുള്ള പ്രാർത്ഥന മാത്രമാണ് മനസ്സിൽ.രോഗനിർണയ മേഖലയിൽ പ്രവൃത്തിക്കുന്നത് കൊണ്ട് തന്നെ പല രോഗികളുടെയും ജീവിതത്തിന്റെ ഗതി നിർണയിക്കുന്ന റിപോർട്ടുകൾ ഞങ്ങളുടെ കയിലൂടെ പലപ്പോഴും കടന്നു പോവാറുണ്ട് ..റിപ്പോർട്ടികൾ സ്വീകരിക്കാൻ വരുന്ന രോഗിയുടെ കണ്ണിലെ ഉത്കണ്ഠയുടെ നോട്ടങ്ങൾ എത്ര കണ്ടിരിക്കുന്നു.ക്യാൻസർ കോശങ്ങളുടെ സാന്നിധ്യം മുതൽ മാരകമായ വൈറസ് ബാക്ടീരിയ പോലുള്ള അണുക്കളുടെ സാന്നിധ്യം.

റിപ്പോർട്ട് പ്രിന്റ് ചയ്തു SIGHN ചയ്തു കൊടുക്കുമോൾ “റീപ്പർട്ടിലെന്തെങ്കിലും കുഴപ്പമുണ്ടോ മോനെ” ന്നുള്ള വിറയ്ക്കുന്ന വാക്കുകൾ ചെവിയിൽ എത്തി സ്വന്തം നെഞ്ച് പിടക്കുമ്പോഴും.ഞങ്ങൾ അവരെ സാന്ത്വനിപ്പിക്കുന്ന ചില വാക്കുകൾ ഉണ്ട്.”കുഴപ്പം ഒന്നും ഇല്ല അമ്മെ.’അമ്മ ഡോക്ടറെ ചെന്ന് ഇത് കാണിച്ചോളു..ഡോക്ടർക്കെ അമ്മക്കിതു നന്നായിട്ടു പറഞ്ഞു തരം കഴിയൂ.മരുന്ന് കുടിച്ചാൽ മാറുന്ന അസുഗേ ഉള്ളു അമ്മെ.”പോലെയുള്ള സ്വാന്തനത്തിന്റെ വാക്കുകളേക്കാൾ അവർക്കെല്ലാം ഞങ്ങൾക്കെന്തു കൊടുക്കാൻ കഴിയും.ഒന്നും അവർത്തിക്കാതിരിക്കട്ടെ ..ആ കുഞ്ഞുമോള്ക്കു നിത്യശാന്തി നേരുന്നതോടൊപ്പം ഞാനെന്റെ നാടിൻറെ ദുഃഖത്തിൽ പങ്കു ചേരുന്നു.വൽകഷ്ണം :2016 ആലപ്പുഴയിൽ കായലിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിയിൽ മാരകമായ മസ്തിക ജ്വരം ബാധിക്കുകയുണ്ടാവുകയും തലച്ചോറിലെ CSF (സെറിബ്രോ സ്‌പൈനൽ ഫ്‌ല്യൂയിഡ് ) ഇൽ ഈ മാരകമായ അമീബയുടെ സാന്നിധ്യം കണ്ടെത്തുകയുണ്ടായിട്ടുണ്ട് : അഫ്സൽ മുഹമ്മദ്

Scroll to Top