കുഞ്ഞുങ്ങളുടെ കാര്യം എല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത്, നാല് മക്കളെയും നെഞ്ചോട് ചേർത്ത് അഗസ്റ്റീന അജു വർഗീസ്

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ച താരമാണ് അജു വർഗീസ്.ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിൽ ഭാഗമാകാൻ കഴിഞ്ഞു. ഭാര്യ അഗസ്റ്റീന, നാല് മക്കളാണ് താരത്തിന് ഉള്ളത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് തന്റെ മക്കളെകുറിച്ച് അജുവും അഗസ്റ്റീനയും പറയുന്നതാണ്. വനിതയ്ക്ക് നൽകിയ അഭിമൂഖത്തിലാണ് ഇതെപറ്റി പറയുന്നത്.കുഞ്ഞുങ്ങളുടെ എല്ലാ കാര്യങ്ങളും ഞാൻ തനിയെ ചെയ്യും. എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്, ഒരാളെ ഏർപ്പാടാക്കിയാലോ എന്നൊക്കെ അജു ചോദിക്കാറുണ്ട്. അമ്മമാരു തന്നെ മക്കളെ വളർത്തിയാലേ ശരിയാകൂ. സ്നേഹവും പരിചരണവും ഏറെ നൽകേണ്ട പ്രായമാണല്ലോ. ഒറ്റയ്ക്കിതൊക്കെ ചെയ്യാൻ പറ്റുമോ എന്നു ചിന്തിച്ചിട്ടുണ്ട്. അതു സാധിക്കുന്നുണ്ട് എന്നതാണു സത്യം.കുഞ്ഞുങ്ങളുടെ വളർച്ച അടുത്തറിഞ്ഞുള്ള യാത്ര ഏറെ മനോഹരമാണ്.

ഇവാനും ജുവാനയും കാക്കനാട് വിദ്യോദയ സ്കൂളിൽ എൽ കെജി വിദ്യാർഥികളാണ്. ജെയ്ക്കും ലൂക്കും പ്ലേ സ്കൂളിലും. ഉച്ചവരെ കുട്ടികൾക്ക് ക്ലാസുണ്ട്.മക്കളു കൂടും തോറും വളർത്താൻ എളുപ്പമാണ്. കുട്ടികൾ സഹോദരങ്ങളുമായി പെട്ടെന്ന് ഇണങ്ങും. സഹോദരങ്ങളുണ്ടെങ്കിൽ കളിക്കാൻ കൂട്ടുണ്ട്. അവരുടെ ലോകം അവരു കണ്ടെത്തും. ഒരു കുട്ടി മാത്രമായാൽ എപ്പോഴും നമ്മെ ചുറ്റിയായിരിക്കും അവരുടെ ജീവിതം’. കുട്ടികൾ തമ്മിൽ ചെറിയ വഴ ക്കുണ്ടാകും. ടൈം ഒൗട്ടാണ് പ്രധാന ശി ക്ഷ. സ്കൂളിൽ ടീച്ചർമാർ പറയും, നല്ല സന്തോഷമുള്ള കുട്ടികളാണ്, എല്ലാം ഷെയർ ചെയ്യും എന്നൊക്കെ. നല്ല പേരന്റിങ് ആണല്ലോ എന്ന് പലരും പറയാറുണ്ട്.സിനിമയിലേതിനേക്കാൾ കൂടെ കളിക്കുന്ന അപ്പനെയാണ് മക്കൾക്കു കൂടുതലിഷ്ടം.കുഞ്ഞുങ്ങളെ കാണുന്നതു തന്നെ എനിക്കു സന്തോഷമാണ്.

അവരെ വെറുതെ നോക്കിയിരുന്നാൽ മതി, സ്ട്രെ സ്സ് താനേ പൊയ്ക്കൊള്ളും, മക്കൾ വലുതാകുമ്പോൾ അമ്മ നൽകിയ സ്നേഹമൊക്കെ തിരികെ നൽകുമോ എന്നൊക്കെ ചിലപ്പോൾ ആലോചിക്കാറുണ്ട്. അഗസ്റ്റീനയുടെ കണ്ണുകളിൽ സഫലമാതൃത്വത്തിന്റെ നനവ്. കുഞ്ഞുങ്ങൾ സ്കൂളിൽ പോകുമ്പോൾ ഏകാ ന്തത മാറ്റാനാണ് കലൂരിൽ ടൂല ലൂല എന്ന കിഡ്സ് ഡിസൈനർ ബുട്ടിക് ആരംഭിച്ചത്.നല്ല മക്കളായി വളരണം. വിദ്യാഭ്യാസമുണ്ടെങ്കിലും സ്വഭാവം നല്ലതല്ലെങ്കിൽ കാര്യമില്ലല്ലോ… ഞങ്ങളുടെ ഫ്ളാറ്റ് ഒരു പ്ലേ സ്കൂൾ പോലെയാണ്. ഭിത്തി നിറയെ ക്രയോണിന്റെ നിറങ്ങൾ. എല്ലായിടത്തും കളിപ്പാട്ടങ്ങൾ… ഒന്നിച്ചിരുന്ന് നിറം നൽകിയും വീട്ടിലാകെ വണ്ടിയോടിച്ചും മക്കളങ്ങനെ നടക്കും… ഞാനൊന്നു വിഷമിച്ചിരുന്നാലോ ‘അമ്മാ എന്തു പറ്റി’യെന്നു ചോദിച്ച് അരികിലെത്തി ചിരിപ്പിക്കും.

Scroll to Top