സാമന്തയുടെ ‘പുഷ്പ’ ഐ റ്റം ഡാൻസിന് ചുവടുവച്ച് അഹാന ; വീഡിയോ കണ്ട് ഞെട്ടി ആരാധകർ.

കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടേയും മകളായ അഹാന കൃഷ്ണയ്ക്ക് ആരാധകരേറെയാണ്. അച്ഛന് പിന്നാലെയായാണ് മൂത്ത മകളും സിനിമയില്‍ അരങ്ങേറിയത്. വേറിട്ട കഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. അച്ഛനും അമ്മയും മക്കളുമെല്ലാം വെവ്വേറെ യൂ ട്യൂബ് ചാനലുകൾ വഴിയാണ് ആരാധകരിലേക്ക് എത്താറ്.ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.താരം പങ്കുവെക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റുകളെല്ലാം വളരെപെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരു സുഹൃത്തിനൊപ്പമുള്ള ഡാൻസ് വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം ‘പുഷ്പ’യിൽ സമന്ത രൂത്ത് പ്രഭുവിന്റെ ഐറ്റം ഡാൻസ് ഗാനത്തിനൊപ്പം ചുവടു വയ്ക്കുന്ന തന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരികുന്നത്.ഗാനത്തിന് അടിപൊളി ചുവടുകളുമായാണ് അഹാനയുടെ വരവ്.

ഒപ്പം ഒരു സുഹൃത്തും ഉണ്ട്.ഒരുതവണ പോലും പ്രാ ക്ടീസ് ചെയ്യാതെ എത്ര നന്നായി നമ്മൾ ഡാൻസ് ചെയ്യുന്നു എന്ന രസകരമായ ചോദ്യം അമിത്തി നോട് ചോദിച്ചുകൊണ്ടാണ് അഹാന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ കമ്മന്റു കളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ചേച്ചിയും ചേട്ടനും വേറെ മൂഡിലാണ് എന്ന കമ്മന്റും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. വളരെ ഗ്ലാമറസായ കോസ്റ്യൂമിൽ അഹാന എത്തിയ താണ് അത്തരമൊരു കമ്മന്റിലേക്ക് എത്തിച്ചത്.ഡെനിം ഷോർട്സും ടോപ്പും ആണ് വേഷം.

Scroll to Top