‘രണ്ട് ചാണക പീസ് തരട്ടെ’… മോശം കമന്റ് ചെയ്തയാൾക്ക് ചുട്ട മറുപടി നൽകി അഹാന !!

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ.2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.

യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്.അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.അഹാന പങ്കുവെച്ച പോസ്റ്റിന് ലഭിച്ച കമന്റും അതിന് അഹാന കൊടുത്ത ചുട്ട മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ശ്രദ്ധിക്കപ്പെടാനായി ചെയ്യുന്ന ഇത്തരം കമന്റിടുന്നവരെ സാധാരണഗതിയിൽ ബ്ലോക്ക് ചെയ്യുകയാണ് പതിവെന്നും, എന്നാൽ മറ്റുള്ളവരെ അധിക്ഷേപിക്കുന്ന താങ്കളെപ്പോലെയൊരാളെ പ്രശസ്തനാക്കിയിട്ടേ കാര്യമുള്ളുവെന്നും അഹാന പറയുന്നു. കമന്റ് ചെയ്ത ആളുടെ അക്കൗണ്ട് സഹിതം വെളിപ്പെടുത്തിയായിരുന്നു നടിയുടെ പ്രതികരണം.അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നും മോശം കമന്റ് വന്നത്.

‘‘രണ്ട് ചാണക പീസ് തരട്ടെ’’ എന്നായിരുന്നു കമന്റ്.‘‘സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യരായാൽ അൽപ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാർഥമായ സ്നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അർഥശൂന്യമായ ഡയലോഗുകൾ പൊതുമധ്യത്തിൽ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക.’’–അഹാന പറഞ്ഞു.അഹാനയ്ക്കു പിന്തുണയുമായി നിരവധിപ്പേർ രംഗത്തുവന്നു.

Scroll to Top