ലുങ്കി ഡാൻസ് വീഡിയോയുമായി അഹാന ; വിഡിയോ ഏറ്റെടുത്ത് ആരാധകർ !!

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ.2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്.അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ, അടിപൊളി ഡാൻസുമായി എത്തിയിരിക്കുകയാണ് അഹാന.

‘കഴിഞ്ഞ 10 മിനിറ്റായി ഡിജെ തുടർച്ചയായി ഇംഗ്ലീഷ് പാട്ടുകൾ പ്ലേ ചെയ്തതുകൊണ്ട് നിങ്ങൾ സൈഡിൽ ഇരിക്കുമ്പോൾ, ഒരു ദേശി പാട്ട് വരാൻ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, പെട്ടെന്ന്, ലുങ്കി ഡാൻസ് ഗാനം കേൾക്കാൻ തുടങ്ങുന്നു… നിങ്ങൾക്കും ഇത് ആവേശമാകില്ലേ?’- അഹാന വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു.കൂട്ടുകാരിയുടെ വിവാഹ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും അഹാന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Scroll to Top